സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കൊവിഡ്: ഇളവുകളോടെ കടകള്‍ തുറക്കാം

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ് സ്ഥീരീകരിച്ചു. കോട്ടയം മൂന്ന്, കൊല്ലം മൂന്ന,് കണ്ണൂരില്‍ ഒരാള്‍ക്കുമാണ്. ചികിത്സയിലായിരുന്ന കൂത്തുപറമ്പ് സ്വദേശി അബൂബക്കര്‍ക്ക് രോഗം മാറി. ഇദ്ദേഹം 84 കാരനാണ്. കോഴിക്കോട് മെഡിക്കല്‍കൊളേജില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ എല്ലാ ആരോഗ്യപ്രവര്‍ത്തനകര്‍ക്കും മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു.

കേന്ദ്ര ഉത്തരവ് അനുസരിച്ച് നിബന്ധനകളോടെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധിക്ക് പുറത്തെ എല്ലാ കടകള്‍ക്കും പ്രവര്‍ത്തിക്കാം. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധിയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ കടകളും തുറക്കാം. എല്ലാവരും മാസ്‌ക്കും സോഷ്യല്‍ അകലവും പാലിക്കണം. കേരളം നഗര ഗ്രാമ വ്യത്യാസമില്ലാതെയുള്ള സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ എല്ലാ കടകളും തുറക്കുന്ന അവസ്ഥ വരും. കടയുടെ പരിസരം അണുമുക്തമാക്കണം. ശേഷം ശൂചീകരിക്കണം. അതിനുശേഷം തുറന്നു പ്രവര്‍ത്തിക്കണം. ഇതിന് വ്യാപാരികള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണം. ഇതിനായുള്ള സര്‍ക്കാര്‍ ഉത്തരവ് വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ശസ്ത്രക്രിയകളും മറ്റും ആരംഭിച്ചിട്ടുണ്ട്. ആശുപത്രി അധികൃതര്‍ മുന്‍കരുതല്‍ പാലിക്കണം. സ്വകാര്യ ആശുപത്രിയില്‍ സംശയിക്കുന്ന രോഗികള്‍ ഉണ്ടെങ്കില്‍ ക്രമീകരണം ഉണ്ടാക്കേണ്ടതാണ്. സ്വകാര്യആശുപത്രിയില്‍ സുരക്ഷാ മുന്‍കരുതലും ക്രമീകരണങ്ങളും ഇല്ലന്ന പരാതിയുണ്ട്. ഇതിനുവേണ്ട ക്രമീകരണങ്ങള്‍ നടത്തി ആവശ്യമുള്ളവര്‍ക്കെല്ലാം ചികിത്സ നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആര്‍.സി.സി.യില്‍ ശസ്ത്രക്രിയ ആരംഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയക്കുമുമ്പ് കൊവിഡ് പരിശോധന നടത്തും.

കൊവിഡ് മാധ്യമമേഖലയെയും ബാധിച്ചു. പ്രാദേശി പത്രപ്രവര്‍ത്തനത്തിന് തടസമില്ലാതെ പ്രവര്‍ത്തിക്കാനുള്ള സൗകര്യം ഉണ്ടാവണമെന്ന് അറിയിച്ചിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പത്രങ്ങള്‍ക്ക് സര്‍ക്കാരിന്റെ കുടിശിക നല്‍കുന്നതിന് നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു