സംസ്ഥാനം ഇളവുകളോടെ സജീവമാകാൻ രണ്ടു ദിനം കൂടി

കോഴിക്കോട് ബീച്ച്

മേയ് 3 വരെ അടച്ചിടുന്നവ
ഒരു ദിനം തുറക്കാം, വൃത്തിയാക്കാൻ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണ വിധേയമായ ജില്ലകളിൽ ഇളവുകൾ അനുസരിച്ച് വിവിധ മേഖലകൾ ഇനി സജീവമാകും. മേയ് മൂന്നു വരെ അടച്ചിടേണ്ട സ്ഥാപനങ്ങൾക്ക് വൃത്തിയാക്കാൻ ഒരു ദിനം ഉപയോഗിക്കാം.

വ്യവസായ മേഖലയിൽ കേന്ദ്ര നിർദേശം അനുസരിച്ച് പ്രവർത്തനം ആരംഭിക്കുന്നവയുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു.കേരളത്തിൽ കയർ, കശുവണ്ടി, ഖാദി മേഖലകളിലും പ്രവർത്തനം പുനഃരാരംഭിക്കും.ഹോട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിൽ വ്യവസായ ശാലകൾ പ്രവർത്തിക്കാം.പ്രത്യേക എൻട്രി പോയിന്റുകൾ ഉണ്ടാകും. തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന നിർബന്ധം. തൊഴിലാളികൾക്ക് താമസിക്കാൻ പ്രത്യേക സ്ഥലം ഏർപ്പെടുത്തണം. ജീവനക്കാർക്ക് വരുന്നതിന് വാഹന സൗകര്യം ഒരുക്കണം. കൂടുതൽ തൊഴിലാളികൾ ഉണ്ടെങ്കിൽ 50% ആളുകളെയേ ഒരു സമയം പ്രവർത്തിപ്പിക്കാവൂ.റബർ സംസ്കരണ യൂണിറ്റുകൾക്ക് പ്രവർത്തനത്തിന് അനുമതി.

ആരോഗ്യ മേഖലകളിൽ എല്ലാ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളും ഓറഞ്ച് എ, ഓറഞ്ച് ബി ജില്ലകളിൽ പ്രവർത്തിക്കും. ലാബുകൾ, വെറ്റിനറി ആശുപത്രികൾ, ഡിസ്പെൻസറികൾ, ക്ലിനിക്കുകൾ, പാത്തോളജി ലാബുകൾ തുറക്കും.വാക്സിൻ, മരുന്ന് എന്നിവയുടെ വിൽപ്പനയും വിതരണവും ഉണ്ടാകും.

കൂടാതെ മെയ് 3 വരെ കർശന നിരോധനം ഏർപ്പെടുത്തിയവ. ടാക്സികൾ, ഓട്ടോറിക്ഷകൾ ,സിനിമ ഹാൾ, മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സ്, ജിം, കായിക കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, വിനോദ കേന്ദ്രങ്ങൾ, പാർക്കുകൾ, തിയേറ്റർ, ബാർ, ഓഡിറ്റോറിയം, അസംബ്ളി ഹാളുകൾ, എന്നിവയ്ക്ക് മെയ് 3 വരെ കർശന നിരോധനം.
സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്കാരിക , മത ചടങ്ങുകളും ജനങ്ങൾ ഒത്തുചേരുന്ന മറ്റു പരിപാടികളും . പാടില്ല. ആരാധനാലയങ്ങൾ അടച്ചിടും. വിവാഹ മരണാനന്തരചടങ്ങുകളിൽ 20 പേരിലധികം പേർ ഉണ്ടാകരുത്.വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, എന്നിവയ്ക്കും നിരോധനം.

നിർമാണ മേഖലയിലെ പ്രവൃത്തികൾക്ക് ഇളവ്. ഹോട്സ്പോട്ട് മേഖല ഒഴിവാക്കി, കേന്ദ്ര മാർഗ നിർദേശം അനുസരിച്ച്
നിർമാണ മേഖലയിൽ പ്രവർത്തനം പുനഃരാരംഭിക്കും. ശാരീരിക അകലം പാലിക്കണം. തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിർബന്ധം. തൊഴിൽ ഉടമയാണ് ഇതു ചെയ്യേണ്ടത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു