
ആവശ്യം ഉന്നയിച്ചത് കെ.എം.സി.സി
കോഴിക്കോട്: വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്തിനു ശേഷം ടിക്കറ്റ് തുക തിരിച്ചു നൽകാത്തതിനെത്തുടര്ന്നു വിഷമത്തിലായ പ്രവാസികള്‍ക്ക് ആശ്വാസമായി കേന്ദ്ര വ്യോമയാന വകുപ്പിന്റെ ഉത്തരവ്.
ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ടിക്കറ്റിനത്തില്‍ വാങ്ങിച്ച മുഴുവന്‍തുകയും തിരികെ നല്കാന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിര്‍ദ്ദേശം
നല്കി. ഇക്കാര്യം ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും, വിദേശകാര്യ സഹമന്ത്രി
വി.മുരളീധരനും, ഖത്തര്‍ കെ എം സി സി നിവേദനം നല്‍കിയിരുന്നു.
ഖത്തർ കെഎംസിസി പ്രസിഡന്റ് എസ് എ എം ബഷീർ, ജ സെക്രട്ടറി അസീസ് നരിക്കുനി, ട്രഷറർ കെ പി മുഹമ്മദലി,എന്നിവർ
ഇക്കാര്യം സൂചിപ്പിച്ചു ഇമെയിൽ അയക്കുകയും ചെയ്തു.
ഇതിനു പുറമേ കെ എം സി സി ഗൈഡ് ഖത്തർ ചെയര്മാന് റഊഫ്
കൊണ്ടോട്ടിയും കേന്ദ്ര മന്ത്രിയോട് ഇക്കാര്യം വിശദമായി വിവരിച്ചിരുന്നു. ഈ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിച്ചു കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉത്തരവിരക്കിയത്തില് ഖത്തര്‍ കെ എം സി സി സന്തുഷ്ടി പ്രകടിപ്പിച്ചു. നൂറുക്കണക്കിനു കോടി രൂപയാണ് ഈ ഇനത്തില്‍ വിമാനക്കമ്പനികള്‍ കൈവശം വെച്ചിരുന്നത്.
ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച
കാലയളവില്‍ ടിക്കറ്റു ബുക്ക് ചെയ്ത എല്ലാ ദേശീയ അന്തര്‍ദേശീയ
യാത്രക്കാര്‍ക്കും മുഴുവന്‍ തുകയും തിരിച്ചു നല്‍കാനാണ് ഉത്തരവ്. ഇതിനായി പ്രവര്‍ത്തിച്ച വിദേശ കാര്യ വകുപ്പിനും ഉത്തരവിറക്കിയ സിവില്‍
ഏവിയേഷന്‍ മന്ത്രാലയത്തിനും ഖത്തര്‍ കെ എം സി സി പ്രസ്താവനയില്‍
നന്ദി പറയുകയും അഭിനന്ദിക്കുകയും ചെയ്തു.