
കപ്പല്‍യാത്ര പരിഗണിക്കണമെന്ന് കെ.എം.സി.സി
കോഴിക്കോട്: കൊവിഡിന് മുമ്പ് നാട്ടിലേയ്ക്ക് മടങ്ങാന്‍ പ്രവാസികള്‍ ഉള്‍പ്പെടുന്ന യാത്രക്കാര്‍ വിമാന കമ്പനികളില്‍ നിന്നും നേരത്തെ ടിക്കറ്റ് എടുത്തെങ്കിലും പുതിയ സാഹചര്യത്തില്‍ റീഫണ്ടിങ് പണം അനുവദിക്കാത്തത് യാത്രക്കാരെ വെട്ടിലാക്കി.. പ്രവാസികളായ പലരും അവരുടെ കുടുംബങ്ങളും നാട്ടിലേക്കും തിരിച്ചു വരാന്‍ വന്‍ തുക മുടക്കി നേരത്തെ ടിക്കറ്റ് എടുത്തിരുന്നുവെങ്കിലും ഇപ്പോള്‍ അവര്‍ക്ക് ടിക്കറ്റ് കേന്സല് ചെയ്ത് പണം തിരികെ നല്കാന് വിമാനക്കമ്പനികള്‍ വിസമ്മതിക്കുകയാണ്.
ഇപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം മാത്രം നല്കിയ വിമാന കമ്പനികളുടെ നടപടി പ്രതിഷേധാര്‍ഹമാണ്. ഇങ്ങിനെ യാത്ര ചെയ്യുന്നതിന് യാത്രാ തിയ്യതിയില്‍ എത്രയാണോ നിരക്ക് അതിന്റെ വ്യത്യാസവും, യാത്രക്കാരന് നല്‍കണം. ഇങ്ങനെ വലിയൊരു തുക വിമാനക്കമ്പനികളില്‍ മുന്‍കൂറായി കയ്യടക്കിയിട്ടുണ്ട്. പ്രവാസികളുടെ പല കുടുംബങ്ങളും ,സ്കൂള്‍ വേനലവധിയിലും മറ്റുമായി ഏപ്രില്‍, മേയ് മാസങ്ങളില്‍ വിദേശത്തേക്കും, തിരിച്ചും ടിക്കറ്റ് എടുത്തവരാണ്. അവരെ സംബന്ധിച്ചിടത്തോളം യാത്ര ചെയ്യുന്നത് അപ്രയോഗികമായതിനാല്‍ ഈ തുക നഷ്ടപ്പെടും.പല പ്രവാസികള്‍ക്കും തൊഴില്‍ നഷ്ടമോ വരുമാനത്തില്‍ ഗണ്യമായ കുറവോ വരുന്ന സാഹചര്യത്തിലും കുടുംബത്തിന്റെ യാത്ര സാധിക്കില്ല. ടിക്കറ്റ് റീഫണ്ട് ചെയ്യാത്തതിനാല്‍ മലബാറില്‍ മാത്രം പ്രവാസികള്‍ 200 കോടി രൂപയുടെ നഷ്ടം സഹിക്കേണ്ടി വരുമെന്നാണ് വാര്‍ത്തകള്‍ നല്കുന്ന സൂചന. വിമാനക്കമ്പനികളുടെ നടപടിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു.
പ്രതിസന്ധി തീര്‍ന്ന് യാത്ര ചെയ്യുന്ന ഓരോ ഗള്‍ഫ് പ്രവാസിക്കും ഇത്തരത്തില്‍ 16000-18000 നും
ഇടയില്‍ രൂപ നഷ്ടപ്പെടുമെന്നും കണക്കാക്കുന്നു. നേരത്തെ കാന്‍സല്‍ ചെയ്യുന്നതിന് പോലും, പണം ഈടാക്കില്ലെന്ന് സര്‍ക്കാറുകള്‍ക്ക് ഉറപ്പ് നല്കിയ വിമാനക്കമ്പനികളാണ് ഇത്തരം പ്രവര്‍ത്തികളിലൂടെ പ്രവാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി കൈകൊള്ളണമെന്ന് ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി കേന്ദ്ര കേരള സര്‍ക്കാറുകളോട് അഭ്യര്‍ത്ഥിച്ചു. പ്രവാസികള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ കപ്പല്‍ സര്‍വീസ് അടക്കം പരിഗണിക്കണമെന്ന് ഖത്തര്‍ കെ.എം.സി.സി ക്ക് വേണ്ടി പ്രസിഡന്റ് എസ്.എ.എം ബഷീര്‍, ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി, ട്രഷറര്‍ കെ.പി മുഹമ്മദലി, എന്നിവര്‍ ഈമെയില്‍ സന്ദേശത്തിലൂടെ പ്രധാനമന്ത്രി, വ്യോമായന മന്ത്രി ,
മുഖ്യമന്ത്രി, വിദേശ കാര്യ സഹമന്ത്രി വി മുരളീധരന് എന്നിവരോട് ആവശ്യപ്പെട്ടു.