വിദ്യാർത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപകൻ പിടിയിൽ

തലശ്ശേരി: പാനൂരിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രാദേശിക നേതാവായ സ്കൂൾ അധ്യാപകൻ പിടിയിലായി. പാനൂർ കടവത്തൂർ കുറുങ്ങാട് കുനിയിൽ പത്മരാജനെയാണ് ബുധനാഴ്ച ഉച്ചയോടെ പോലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനായ പത്മരാജനെ കേസ് രജിസ്റ്റർ ചെയ്ത് ഒരു മാസമായിട്ടും പിടികൂടാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. പോലീസിന്റെ അലംഭാവത്തിനെതിരെ സാമൂഹികമാദ്ധ്യമങ്ങളിലടക്കം പ്രതിഷേധമുണ്ടായി. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലും പ്രതിഷേധ കമന്റുകൾ നിറഞ്ഞു. ഇതിനുപിന്നാലെയാണ് തലശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പോലീസ് പിടികൂടിയത്.

സ്കൂൾ അധ്യാപകനും ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനുമായ കടവത്തൂർ കുറുങ്ങാട് കുനിയിൽ പത്മരാജൻ നാലാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സ്പെഷ്യൽ ക്ലാസുണ്ടെന്ന് പറഞ്ഞ് വിദ്യാർഥിനിയെ സ്കൂളിലേക്ക് വിളിപ്പിച്ച് പീഡനത്തിനിരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. തലശ്ശേരി ഡിവൈഎസ്പിക്കാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആദ്യം പരാതി നൽകിയത്. തുടർന്ന് പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസെടുത്തതിന് പിന്നാലെ പ്രതിയായ പത്മരാജൻ ഒളിവിൽ പോവുകയായിരുന്നു.

തൃപ്പംകോട്ടൂരില്‍ വെച്ചാണ് ഒളിവിലായിരുന്ന ഇയാളെ പൊലീസ് പിടികൂടിയത്. തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പത്മരാജനെ പിടികൂടിയത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു