
news@nelliyambathi
ഒരു ഉപകാരം ചെയ്തു വീട്ടിൽ കൊറൈൻ്റനിൽ ഇരിക്കേണ്ടി വന്ന കഥയാണ് നെല്ലിയാമ്പതി ലില്ലി ഡിവിഷനിലെ രാജശേഖരന്റേത്. ഞായറാഴ്ച രാവിലെയാണ് സംഭവം. നെല്ലിയാമ്പതിയിൽ നിന്നും നെന്മാറ പോയി കച്ചവടത്തിന് കോഴി വാങ്ങി ജീപ്പിൽ തിരിച്ചു വരികയായിരുന്ന രാജശേഖരൻ പോത്തുണ്ടിയിൽ നിന്നും നെല്ലിയാമ്പതികാരനായ യുവാവിന് തെനിപ്പാടി വരെ ലിഫ്റ്റ് കൊടുത്തു.
പിന്നെ നൂറടിയിലെത്തി കട തുറന്നു കച്ചവടത്തിന് വട്ടം കൂട്ടുമ്പോളാണ് പാടഗിരി സ്റ്റേഷനലിൽ നിന്നും പോലിസ് എത്തിയത്. കട അടപ്പിച്ചു. ആരോഗ്യ പ്രവർത്തകരും എത്തി, രാജശേഖരനെയും കുടുംബത്തെയും വീട്ടിൽ നിരീക്ഷണത്തിലാക്കി.
പോലിസ് വന്നപ്പോഴാണ് രാജശേഖരന് കാര്യങ്ങൾ പിടികിട്ടിയത്. ലിഫ്റ്റ് കൊടുത്തു കൊണ്ടുവന്ന യുവാവ് കോവിഡ് താണ്ഡവമാടുന്ന മഹാരാഷ്ട്രയിൽ നിന്നും നാല് ദിവസം മുൻപ്പ് പുറപ്പെട്ട് പല പല ലോറികൾ മാറി കയറി നെന്മാറയിലെത്തി കാൽനടയായി നെല്ലിയാമ്പതിക്ക് വരുമ്പോഴാണ് രാജശേഖരൻ ലിഫ്റ്റ് കൊടുത്തത്.
നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഒ കെ വിജയ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അഫ്സൽ, ആരോഗ്യം ജോയ്സൺ, നേഴ്സ് രത്ന കുമാരി എന്നിവരടങ്ങിയ സംഘം യുവാവിനെ വീട്ടിലെത്തി പരിശോധന നടത്തി 28 ദിവസം വീട്ടിൽ കൊറൈൻ്റനിൽ കഴിയാൻ കർശന നിർദേശം നൽകി.