
വയനാട് : കൊളോണിയല്‍ യുഗത്തിന്റെ സ്മരണയിലേക്ക് വെളിച്ചം വീശുന്ന പ്രധാനപ്പെട്ട സ്മാരകമായ പാക്കം സ്രാമ്പി നിലംപൊത്തിയ നിലയില്‍. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലുമാണ് സ്രാമ്പി തകര്‍ന്നത് . ബ്രീട്ടിഷ് ഭരണകാലത്ത് 1886 ല്‍ പാക്കം വനത്തില്‍ പണി കഴിപ്പിച്ചതാണ് സ്രാമ്പി ബ്രിട്ടീഷ് അധികാരികളുടെ സുഖവാസത്തിനും വിശ്രമത്തിനും വനം മേല്‍നോട്ടത്തിനും മൃഗവേട്ടക്കും വേണ്ടിയെല്ലാമാണ് ഇതുണ്ടാക്കിയത് .

തകര്‍ന്ന് വീണ സ്രാമ്പിയുടെ അവശിഷ്ടങ്ങള്‍ നശിച്ച് പോവാത്ത രീതിയില്‍ സുരക്ഷിതമായി സൂക്ഷിച്ചു വെയ്ക്കാന്‍ തീരുമാനിച്ചതായി ചെതലത്ത് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ശശികുമാര്‍.ടി അറിയിച്ചു. സ്രാമ്പി എന്ന വാക്ക് കന്നടയില്‍ നിന്നാണ് എത്തിയത്. ഇംഗ്ലീഷ് ഭാഷയില്‍ ഹട്ട് കുടില്‍ എന്നാണ് ഇതിനര്‍ത്ഥം. പൂര്‍ണ്ണമായും തേക്കിന്‍തടിയിലാണ് കെട്ടിടത്തിന്റെ നിര്‍മ്മിതി. കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു താമസ സൗകര്യമൊരുക്കിയിരുന്നത്. താഴെ നിന്നും മുകളിലേക്ക് പടികളും പണിതിട്ടുണ്ട്. 19ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഇവിടെ വൈസ്രോയിമാരും , പ്രഭുക്കന്മാരും താമസിച്ചിട്ടുണ്ട്. നൂറ്റാണ്ടിന്റെ പ്രൗഡിയും വയനാട്ടിലെ ബ്രിട്ടീഷ് അധിനിവേശ ചരിത്രവും രേഖപ്പെടുത്തുന്ന ഒരു ചരിത്ര സ്മാരകമാണ.് ബ്രിട്ടീഷ് വനപാലകര്‍ക്കായുള്ള പാര്‍പ്പിടമായിരുന്നു സ്രാമ്പി എന്ന് പറയപ്പെടുന്നു. വന്യ ജീവികളെയും കൊടും തണുപ്പിനെയും അതിജീവിക്കാന്‍ കഴിയുന്ന നിര്‍മ്മിതിയാണ് ഇത്.
കോളോണിയന്‍ ഭരണകാലത്തെ മര നിര്‍മ്മിതിയിലെ ഏറ്റവും വിസ്മയകരമായ നിര്‍മ്മിതിയാണ് സ്രാമ്പി. മരത്തിന്റെ പലകകള്‍ നിരത്തി രണ്ട് നിലകളില്‍ നിര്‍മ്മിച്ച ഈ സ്രാമ്പിയില്‍ അടുക്കളയും കുളിമുറിയും വരെ സജ്ജമായിരുന്നു വളരെ കാലം പുറത്ത് പോകാതെ തന്നെ സ്രാമ്പിയില്‍ താമസിക്കാന്‍ സ്വകര്യം ഉണ്ടായിരുന്നു. ഉയര്‍ന്ന മേല്‍കൂരയിന്‍ ഓട് വിരിച്ച് അനവധി തേക്ക് കാലുകളാണ് ഈ സ്രാമ്പിയെ താങ്ങി നിര്‍ത്തുന്നത് , കാട്ടാനയും മറ്റും കുത്തിയാല്‍ പോലും ഇളക്കം തട്ടാത്ത ഈ വിശ്രമ സങ്കേതങ്ങളുടെ നിര്‍മ്മിതി ആരേയും അമ്പരിപ്പിക്കുന്നതായിരുന്നു . വയനാടന്‍ സ്രാമ്പികളില്‍ ഏറ്റവും വലുതാണ് പാക്കം സ്രാമ്പി. ബ്രിട്ടീഷുക്കാര്‍ ഇത്തരത്തില്‍ വയനാടിന്റെ പല ഭാഗങ്ങളിലും വനത്തില്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളതാണ്. മുത്തങ്ങ, തോല്‍പ്പെട്ടി, ബാവലി തുടങ്ങിയ സ്ഥലങ്ങളിലും സ്രാമ്പികള് ഉണ്ട.് പാക്കം സ്രാമ്പി അതേ മാതൃകയില്‍ പുനര്ജീവിപ്പാക്കുന്നതിനുള്ള ബ്രഹ്ത് പദ്ധതി വനം വകുപ്പ് വിഭാവനം ചെയ്യുന്നുണ്ട് .