
കാസര്‍കോട്്്, കണ്ണൂര്‍, കോഴിക്കോട്്്, മലപ്പുറം
തീവ്രരോഗമേഖല
തിരുവനന്തപുരം : കൊവിഡ് വൈറസ്് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വരുന്ന ദിവസങ്ങളില്‍ നാല്് മേഖലകളാക്കി വേര്‍തിരിച്ച് നിയന്ത്രണം കൊണ്ടുവരും. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി നല്‍കും. തീവ്രരോഗ ബാധിത ജില്ലകളായ കാസര്‍കോട്്്, കണ്ണൂര്‍, കോഴിക്കോട്്്, മലപ്പുറം ജില്ലകളില്‍ മേയ് മൂന്ന് വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഈ നാല് ജില്ലകള്‍ ചേര്‍ത്ത് ഒരു മേഖലയാക്കുന്നതാണ് നല്ലതെന്നാണ് മന്ത്രി സഭായോഗം തീരുമാനിച്ചത്. ഈ ജില്ലകളില്‍ തീവ്രരോഗബാധയുള്ള വില്ലേജുകള്‍ അടച്ചിടും. വില്ലേഡിലെയ്ക്ക്്് വരാനും പോകാനും രണ്ടുവഴികള്‍ മാത്രമേ ഉണ്ടാകൂ.
പത്തനംതിട്ട, ഏറണാകുളം, കൊല്ലം എന്നീ ജില്ലകളെ ഒരു മേഖലയാക്കും. ഈ ജില്ലകളില്‍ ഏപ്രില്‍ 24 വരെ കര്‍ശന നിയന്ത്രണം ഉണ്ടാകും. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളില്‍ ഹോട്ട്സ്പോട്ടുകളായ വില്ലേജുകള്‍ അടച്ചിടും. കോട്ടയം, ഇടുക്കി മറ്റൊരു മേഖലയാക്കും. ഇവിടെ രോഗവാഹകരില്ലാത്തതിനാല് നിയന്ത്രണങ്ങളോടെ ഇളവുകളുണ്ടാകും. ഇടുക്കി ജില്ല സംസ്ഥാന അതിര്‍ത്തി പങ്കിടുന്നതിനാല്‍ ജാഗ്രത പാലിക്കും.