ലോക ആരോഗ്യ ദിനം: ഓൺലൈനിൽ ശ്രദ്ദേയമായി ടാലൻ്റ് പബ്ലിക്ക് സ്ക്കൂൾ

ഫാത്തിമ ഫർഹ

മലപ്പുറം: ലോകാരോഗ്യ ദിനത്തില്‍ ഓണ്‍ലൈനിൽ ബോധവത്ക്കരണവുമായി
ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ ശ്രദ്ദേയമായി.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണിൽ വിദ്യാഭാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുമ്പോൾ ജീവിതശൈലി പിന്തുടരേണ്ടതിന്റെയും സാമൂഹിക അകലം പാലിച്ച് വീട്ടിലിരിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഓണ്‍ലൈന്‍ ബോധവത്കരണവുമായി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌ക്കൂളാണ് ആരോഗ്യ മേഖലയിൽ അനുവർത്തിക്കേണ്ട മുൻകരുതൽ പങ്ക് വച്ചത്.

നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍, പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ ഐസക്, സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ ഫർഹ എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

വിദ്യാർത്ഥികൾ ലോക്ക് ഡൗണ്‍ സമയത്തെ ക്രിയാത്മകമായ പഠനങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും വേണ്ടി ഉപയോഗപ്പെടുത്തണമെന്നും, ഇതിന്ന് രക്ഷിതാക്കളുടെ പൂർണ സഹകരണം ഉണ്ടാകണമെന്നും സ്‌ക്കൂള്‍ അധികൃതര്‍ ഓര്‍മിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു