ലോക്ഡൗണ്‍ നാലാം ആഴ്ച പിന്നിടുമ്പോള്‍ ആശ്വാസം കേരളത്തിന് മാത്രം

ന്യൂഡല്‍ഹി: രാജ്യത്തു ലോക്ഡൗണ്‍ നാലാം ആഴ്ചയിലേക്കു കടന്നിട്ടും രോഗവ്യാപനത്തിന്റെ തോത് കുറയുന്നതിന്റെസൂചന കേരളത്തില്‍ മാത്രം. ആറു സംസ്ഥാനങ്ങളില്‍ 20 ദിവസത്തിനിടെ രോഗികളുടെ എണ്ണം പലമടങ്ങ് വര്‍ധിച്ചപ്പോള്‍, കേരളത്തില്‍ വര്‍ധനയുടെ തോത് ക്രമാനുഗതമായി കുറയുകയാണ്. ലോക്ഡൗണ്‍ തുടങ്ങിയ 25നു ഡല്‍ഹിയില്‍ 31 പേര്‍ക്കായിരുന്നു രോഗം. മൂന്നാഴ്ചയ്ക്കു ശേഷം ഇത് 1561 ആയി;.വര്‍ധന 50 മടങ്ങ്. തമിഴ്‌നാട്ടില്‍ 18ല്‍ നിന്ന് 1204 ആയി; വര്‍ധന 67 മടങ്ങ്. മധ്യപ്രദേശില്‍ 14ല്‍നിന്ന് 987 ആയി; വര്‍ധന 70 മടങ്ങ്. ഇതേസമയം, കേരളത്തില്‍ മാര്‍ച്ച് 25നു 118 രോഗബാധിതരുണ്ടായിരുന്നെങ്കില്‍ ഏപ്രില്‍ 15നു 388 മാത്രം. വര്‍ധന 3.28 മടങ്ങ് മാത്രം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു