ലോക്ക് ഡൗൺ രണ്ടാംഘട്ടം: കേരളത്തിൽ എങ്ങിനെ? നാളെ അറിയാം

തിരുവനന്തപുരം : രാജ്യത്ത് ലോക്ക്ഡൗണ്‍ കാലാവധി മെയ് മൂന്നുവരേ നീട്ടിയ സാഹചര്യത്തില്‍ കേരളത്തിന്റെ നിലപാട് നാളെ അറിയാം. കേരളത്തിൽ ഏതല്ലാം രീതിയിൽ നിയന്ത്രണം ക്രമീകരിക്കാൻ കഴിയുന്നത്  സംബന്ധിച്ച്‌ നാളത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും.  ഇന്ന്  നടത്താനിരുന്ന യോഗം നാളത്തേയ്ക്ക്  മാറ്റിവെക്കുകയായിരുന്നു.

കേന്ദ്ര മാർഗനിർദ്ദേശങ്ങൾ ഇന്ന് പ്രഖ്യാപിക്കും. തീരുമാനത്തിന്റെ വിശദവിവരങ്ങള്‍ യോഗശേഷം മാത്രമേ കേരളത്തിന് ലഭ്യമാവുകയുള്ളൂ. അതിനാല്‍ ഇന്ന് നടത്താനിരുന്ന മന്ത്രിസഭാ യോഗം നാളത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

കോവിഡ് 19 നിയന്ത്രണത്തില്‍ സംസ്ഥാനം മെച്ചപ്പെട്ട അവസ്ഥയിലാണ്. എന്നാല്‍ ജാഗ്രത ഒഴിവാക്കാന്‍ പറ്റില്ല. ചില മേഖലകളില്‍ ഇപ്പോള്‍ തന്നെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങളെക്കുറിച്ച്‌ മന്ത്രിസഭ ചര്‍ച്ച ചെയ്യും. രണ്ടാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്യത്തെ റെയിൽ – വിമാന യാത്രകൾ മെയ് മൂന്നു വരെ നിർത്തലാക്കി. ഇതിനിടയിൽ ട്രെയിൻ മുൻകൂട്ടി യാത്രാ ടിക്കറ്റ് എടുത്തവർക്ക് പണം തിരിച്ചു തരുമെന്ന് റെയിൽവെ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു