
ന്യൂഡൽഹി:രാജ്യത്ത് ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ നാളെ രാവിലെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇക്കാര്യത്തിൽ നാളെ രാവിലെ പത്തിന് പ്രധാമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക്കൂടി നീട്ടാൻ കേന്ദ്രം തീരുമാനിച്ചതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ഇതിനു ശേഷമായിരിക്കും കേരളത്തിൽ നിയന്ത്രണം എങ്ങിനെ വേണമെന്ന് സംസ്ഥാനം തീരുമാനിക്കുക.