ലോക്ക് ഡൗൺ നീട്ടും; ഇളവുകൾ ചില മേഖലകളിൽ

ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ നീട്ടും. ഇക്കാര്യം പ്രധാനമന്ത്രി ജനങ്ങളെ മാദ്ധ്യമങ്ങൾ വഴി അറിയിക്കും. രണ്ടാഴ്ചത്തേക്കാണ് നീട്ടാൻ സാധ്യത. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. മാർച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ് നടത്തിയിരുന്നു. ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യമാണ് വിവിവിധ സംസ്ഥാനങ്ങൾ ഉന്നയിച്ചത്.

വൈറസ് വ്യാപനം പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ അറിയിച്ചു. ചില മേഖലകള്‍ക്ക് ഇളവ് നല്‍കിയേക്കും.
അരവിന്ദ് കെജ്‍രിവാള്‍ ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്, തെലങ്കാന, കര്‍ണാടക, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും നേരത്തെ തന്നെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കേരളം ആവശ്യപ്പെട്ടത് ഒറ്റയടിക്ക് ലോക്ക് ഡൌണ്‍ പിന്‍വലിക്കരുത്, ഘട്ടം ഘട്ടമായി മതിയെന്നായിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു