ലോക്ക് ഡൗൺ നീട്ടിയേക്കും; മേയ് 15 വരെ വേണമെന്ന് കേരളം

ഘട്ടംഘട്ടമായി ലോക്ക് ഡൗൺ നീക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന. മേയ് മൂന്നിന് ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു നീക്കം ആലോചിക്കുന്നത്. പ്രാദേശികമായ ലോക്ക് ഡൗൺ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കുന്ന രീതി ഉണ്ടാവണമെന്ന് ചില സംസ്ഥാനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

രണ്ടാഴ്ച കൂടി അടച്ചിടൽ തുടർന്നേക്കുമെന്നാണ് സൂചന. വിഷയത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. മുഖ്യമന്ത്രിമാരുമായുള്ള വിഡിയോ കോൺഫറൻസിൽ ഇക്കാര്യം ചർച്ച ചെയ്തു. ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ നീക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. മേയ് 15 വരെയെങ്കിലും തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഒൻപത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ സംസാരിക്കാൻ അവസരം ലഭിച്ചത്. ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ലോക്ക്ഡൗൺ നീട്ടണമെന്ന നിർദേശത്തെ അനുകൂലിച്ചു. രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നിർദേശത്തെ ഭാഗികമായി പിന്തുണച്ചു എന്നാണ് അറിയുന്നത്. എന്നാൽ ലോക്ക്ഡൗൺ നീട്ടണമെന്ന് നേരത്തെ തന്നെ അഞ്ച് സംസ്ഥാനങ്ങൾ നിലപാടെടുത്തിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടാനുള്ള സാധ്യതതകളുള്ളത്.

കൊവിഡ് വലിയ തോതിൽ വ്യാപിക്കാതിരുന്നതിന് ലോക്ക്ഡൗൺ കാരണമായി എന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്. രാജ്യത്തെ സ്ഥിതികൾ നിയന്ത്രണ വിധേയമാക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരും. ലോക്ക്ഡൗൺ നീളുകയാണെങ്കിൽ കൈക്കോള്ളേണ്ട രണ്ട് നിർദേശങ്ങളാണ് സംസ്ഥാനങ്ങൾ മുന്നോട്ടുവച്ചത്.
പ്രാദേശികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യങ്ങൾ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാൻ കഴിയണം. രാജ്യത്ത് മൊത്തം ലോക്ക്ഡൗൺ വേണമെന്ന് അഞ്ച് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മന്ത്രിസഭാ ഉപസമിതിയും കാബിനറ്റും ചർച്ച ചെയ്യും. അതിനു ശേഷം മാത്രമേ ലോക്ക്ഡൗൺ നീട്ടണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.

മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാൾ, പഞ്ചാബ്, ഒഡീഷ, ഡൽഹി എന്നീ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യം ഉന്നയിച്ചത്. ഈ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുത്തില്ല. പകരം, ചീഫ് സെക്രട്ടറിയാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. മുഖ്യമന്ത്രിയു മായി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണിൽ സംസാരിച്ചിരുന്നു. കേരളത്തിൻ്റെ നിലപാടുകൾ അദ്ദേഹത്തെ അറിയിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു