വ്യവസായ – കാർഷിക മേഖലക്ക്
ഇളവുണ്ടാകുമെന്ന പ്രതീക്ഷ
ന്യൂഡെൽഹി : രാജ്യത്ത് ലോക്ക് ഡൗൺ നാളെ അവസാനിക്കാനിരിക്കെ രണ്ടാംഘട്ട ലേക്ക് ഡൗൺമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഇന്ന് അറിയാനാകും. കേരളം ഇതിനു ശേഷമായിരിക്കും സംസ്ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളും തുറക്കേണ്ട സ്ഥാപനങ്ങളും ഏതെക്കെയാണന്ന് പ്രഖ്യാപിക്കുക. കേരളത്തിൻ്റെ പ്രത്യേക ട്രയിൻ സംബന്ധിച്ച ആവശ്യം അങ്ങീകരിക്കാൻ ഇടയില്ലന്നാണ് അറിയുന്നത്. അതിനിടെ 13 രാജ്യങ്ങൾക്ക് കൂടി ഹൈഡ്രോക്സി ക്ളോറിക്വീൻ നൽകാൻ കേന്ദ്ര അനുമതി നൽകി.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവില്ല. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 918 പേർക്ക്, ഇന്നലെ 31 മരണം. മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2000 നരികെ. രാജ്യത്ത് ആകെ 90 ഡോക്ടർമാർക്ക് കോവിഡ്.
24 മണിക്കൂറിനിടെ റീപോർട്ട് ചെയ്ത കേസുകൾ 918 ആയി. 273 ലേർക്ക് ആണ് ഇതുവരെ ജീവൻ നഷ്ടമായത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിൽ ആണ് ഇപ്പോഴും സ്ഥിതി ഗുരുതരം ആയി തുടരുന്നത്. മഹാരാഷ്ട്രയിൽ ധാരവിയിൽ 15 കേസുകൾ കൂടി റീപോർട്ട് ചെയ്തു. ആകെ കേസുകൾ 1900 പിന്നിട്ടു. തമിഴ്നാട്ടിലും ഡൽഹിയിലും ആകെ കേസുകൾ 1000 പിന്നിട്ടു. ഡൽഹിയിൽ 43 സ്ഥലങ്ങൾ അതീവ നിയന്ത്രണമേഖലകൾ ആയി പ്രഖ്യാപിച്ചു.
ലോക്ഡൗൻ നീട്ടുന്നതിൽ തിരുമാനം വൈകാതെ ഉണ്ടാകും. ആരോഗ്യ മന്ത്രാലയം, ഐ സി എം ആർ എന്നിവയുടെ നിലപാടുകൾ ഇക്കാര്യത്തിൽ നിർണായകമാവും.
ഓരോ 6 ദിവസവും കൂടുമ്പോൾ രോഗം ക്രമാതീതമായി വർദ്ധിച്ചു എന്നു ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. നിലവിൽ ഉള്ള രോഗികളിൽ നല്ലൊരു ശതമാനം ആളുകളുടെയും ആരോഗ്യ സ്ഥിതി മോശം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വ്യവസായ സ്ഥാപനങ്ങൾ, കാർഷിക മേഖലകൾ എന്നിവക്ക് കൂടുതൽ ഇളവുകൾ ഉണ്ടാകുമോ എന്നറിയാൻ ആണ് രാജ്യം കാത്തിരിക്കുന്നത്. അഥിതി തൊഴിലാളികൾക്കായി പ്രത്യേക ട്രെയിൻ ഉണ്ടായേക്കില്ല. സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ എതിർപ്പ് അറിയിച്ചത് കൂടി പരിഗണിച്ചാണ് തിടുക്കപ്പെട്ട് കേന്ദ്രസർക്കാർ തിരുമാനം കൈകൊള്ളത്തത്. എന്നാൽ ഇവർക്ക് മതിയായ സംവിധാനങ്ങൾ ഉറപ്പാക്കണം എന്നു ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.