ലോക്ക് ഡൗണ്‍ മേയ് മൂന്നുവരെ നീട്ടി

ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണം

ന്യൂഡെല്‍ഹി : കൊവിഡ് വ്യാപനത്തില്‍ രാജ്യം ഇതുവരെ ജയിച്ചെങ്കിലും സാമൂഹ്യ അകലം പാലിക്കലാണ് ഇനിയുള്ള പോംവഴി. ഇതാണ് ഇന്ത്യയുടെ നയം. ഈ സാഹചര്യത്തില്‍ രാജ്യത്തില്‍ മേയ് മൂന്നുവരെ ലോക്ക് ഡൗണ്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകും. 20ന് ശേഷം സമഗ്രമായ വിലയിരുത്തലിന് ശേഷം മറ്റ് കാര്യങ്ങള്‍ പ്രഖ്യാപിക്കും. ഇളവുകള്‍ നല്‍കുന്നത് രോഗ വ്യാപനം വിലയിരുത്തിയായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഇനി ഹോട്ട് സ്‌പോട്ടുകള്‍ ഉണ്ടാവാന്‍ പാടില്ല. യാത്രാനിയന്ത്രണങ്ങള്‍ തുടരും.

എല്ലാവരും നിര്‍ബന്ധമായും മാസ്‌ക്ക് ഉപയോഗിക്കണം. അത് വീട്ടില്‍ നിര്‍മ്മിക്കുന്ന തുണി മാസ്‌ക്കുകളാകണം. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണം. രണ്ടാംഘട്ട ലോക്ക് ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നാളെ നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേസുകള്‍ കുറഞ്ഞതില്‍ ഒരോരുത്തരും കാരണമായന്ന് പ്രധാനമന്ത്രി. ലോക്ക് ഡൗണ്‍ കാലത്ത് ജനം ഏറെ ത്യാഗം സഹിക്കുന്നുണ്ട്. കൊവിഡ് പോരാട്ടത്തില്‍ ഓരോരുത്തരും സൈനികരാണ്. പ്രശ്‌നം കണ്ടപ്പോള്‍ തന്നെ ഇന്ത്യ നടപടിയെടുത്തു. മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ച നിലയിലാണ് ഇന്ത്യ. മറ്റു രാജ്യങ്ങളില്‍ നോക്കുമ്പോള്‍ ഇന്ത്യയേക്കാള്‍ 30% കൂടുതലാണ് രോഗം. സാമൂഹ്യ അകലം പാലിക്കലാണ് പോംവഴി. ഇതാണ് ഇന്ത്യയുടെ നയം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു