ലോക്ക് ഡൗണ്‍: പിടിച്ചെടുത്ത വാഹനങ്ങള്‍ നല്‍കും, പിഴ പിന്നെ…

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും താത്കാലികമായി വിട്ടു നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. പൊലീസ് പിന്നീട് ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയ ശേഷമാകും വാഹനങ്ങള്‍ വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലാവണം വാഹനങ്ങള്‍ വിട്ടു കൊടുക്കേണ്ടത്. വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം ലഭിച്ചശേഷം തീരുമാനമെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുക.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു