ലോക്ക് ഡൗണ്‍ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹം-മുഖ്യമന്ത്രി

തിരുവനന്തപുരം :

തിരുവനന്തപുരം : ലോക്ക് ഡൗണ്‍ നീട്ടിയതുമായി ബന്ധപ്പെട്ട് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗരേഖയിലെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ നിലയില്‍ ഇത്തരത്തിലെ ചെയ്യാന്‍ കഴിയു. അന്തര്‍സംസ്ഥാന, ജില്ലാ യാത്രകള്‍ നിരോധനം തുടരേണ്ടതുണ്ട്. യാത്രകള്‍ എല്ലാഘട്ടത്തിലും ഒഴിവാക്കണം. എന്നാല്‍ കേന്ദ്രം പ്രഖ്യാപിച്ച മാര്‍ഗരേഖയില്‍ നിന്നുകൊണ്ട് എന്തൊക്കെ സംസ്ഥാനത്തിന് ചെയ്യാന്‍ കഴിയുമൊ എന്ന് നാളെ മന്ത്രിസഭായോഗം ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ തോട്ടം, ഏലം, മറ്റ് കാര്‍ഷിക രംഗത്ത് സുരക്ഷ നിലനിര്‍ത്തി നിയന്ത്രണം നടപ്പാക്കുന്നത് ചര്‍ച്ചചെയ്യും.
സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങള്‍ തുറക്കുന്നത് പരിശോധിക്കും. ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുന്നുണ്ട്. സ്വകാര്യ ബസ് നികുതി തീയ്യതി നീട്ടി. നേരത്തെ ഏപ്രില്‍ 15 എന്നത് ഏപ്രില്‍ 30 വരെ നീട്ടി. ലേണേഴ്‌സ് ലൈസന്‍സ് കാലാവധിയും നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു