ലിഫ്റ്റ് കൊടുത്തു ; ഒരു കുടുംബം മുഴുവന്‍ ക്വെറൈന്റനില്‍

news@nelliyambathi
ഒരു ഉപകാരം ചെയ്തു വീട്ടില്‍ ക്വെറൈന്റനില്‍ ഇരിക്കേണ്ടി വന്ന കഥയാണ് നെല്ലിയാമ്പതി ലില്ലി ഡിവിഷനിലെ രാജശേഖരന്റേത്. ഞായറാഴ്ച രാവിലെയാണ് സംഭവം. നെല്ലിയാമ്പതിയില്‍ നിന്നും നെന്മാറ പോയി കച്ചവടത്തിന് കോഴി വാങ്ങി ജീപ്പില്‍ തിരിച്ചു വരികയായിരുന്ന രാജശേഖരന്‍ പോത്തുണ്ടിയില്‍ നിന്നും നെല്ലിയാമ്പതികാരനായ യുവാവിന് തെനിപ്പാടി വരെ വാഹനത്തില്‍ ലിഫ്റ്റ് കൊടുത്തു.
പിന്നെ നൂറടിയിലെത്തി കട തുറന്നു കച്ചവടത്തിന് വട്ടം കൂട്ടുമ്പോളാണ് പാടഗിരി സ്റ്റേഷനലില്‍ നിന്നും പോലിസ് എത്തിയത്. കട അടപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകരും എത്തി, രാജശേഖരനെയും കുടുംബത്തെയും വീട്ടില്‍ നിരീക്ഷണത്തിലാക്കി.
പോലിസ് വന്നപ്പോഴാണ് രാജശേഖരന് കാര്യങ്ങള്‍ പിടികിട്ടിയത്. ലിഫ്റ്റ് കൊടുത്തു കൊണ്ടുവന്ന യുവാവ് കോവിഡ് താണ്ഡവമാടുന്ന മഹാരാഷ്ട്രയില്‍ നിന്നും നാല് ദിവസം മുന്‍പ്പ് പുറപ്പെട്ട് പല പല ലോറികള്‍ മാറി കയറി നെന്മാറയിലെത്തി കാല്‍നടയായി നെല്ലിയാമ്പതിക്ക് വരുമ്പോഴാണ് രാജശേഖരന്‍ ലിഫ്റ്റ് കൊടുത്തത്.
നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒ കെ വിജയ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അഫ്‌സല്‍, ആരോഗ്യം ജോയ്സണ്‍, നേഴ്‌സ് രത്‌ന കുമാരി എന്നിവരടങ്ങിയ സംഘം യുവാവിനെ വീട്ടിലെത്തി പരിശോധന നടത്തി 28 ദിവസം വീട്ടില്‍ ക്വെറൈന്റനില്‍ കഴിയാന്‍ കര്‍ശന നിര്‍ദേശം നല്‍കി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു