റാപ്പിഡ് കിറ്റുകള്‍ കേരളത്തിന് കിട്ടി

തിരുവനന്തപുരം: കൊവിഡ് 19 വൈറസ്് രോഗബാധ വേഗത്തില്‍ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ആര്‍റ്റി പിസിആര്‍ കിറ്റിന്റെ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തി. ആയിരം കിറ്റുകളാണ് ആദ്യ ഘട്ടത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍ കെ ഗോപാലകൃഷ്ണന് കിറ്റുകള്‍ കൈമാറി. റാപ്പിഡ് കിറ്റുപയോഗിക്കുന്നതു വഴി കോവിഡ് 19 പരിശോധനാഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭിക്കും.
നിലവില്‍ ആറ് മുതല്‍ ഏഴു മണിക്കൂറാണ് പരിശോധനാ ഫലം ലഭിക്കുന്നതിന് എടുക്കുന്നത്. ഫലം വേഗം ലഭ്യമാകുന്നത് സാമൂഹ്യ വ്യാപനം കണ്ടെത്തുന്നതിന് സഹായകമാകും. ഡോ. ശശിതരൂര്‍ എംപിയുടെ ഫണ്ടില്‍ നിന്ന് 57 ലക്ഷം രൂപ ചെലവഴിച്ചാണ് കിറ്റുകള്‍ വാങ്ങിയത്. 2000 കിറ്റുകള്‍ ഞായറാഴ്ചയെത്തും. ഐസിഎംആര്‍ അംഗീകാരം ലഭിച്ച പൂനയിലെ മൈ ലാബാണ് കിറ്റുകള്‍ തയ്യാറാക്കിയത്. ഡിഎംഒ ഡോ. പ്രീത സന്നിഹിതയായിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു