രാജ്യത്ത് കൊവിഡ് ബാധിതർ 20,000, മരണം 640

news@kozhikode
കൊവിഡ് വ്യാപനം ഇന്ത്യയിലും ആശങ്ക ഉളവാക്കുന്നു. കഴിഞ്ഞ പത്ത് ദിനത്തിനിടയിൽ പതിനായിരത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ കേന്ദ്രം നിർദ്ദേശിച്ച നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ സംസ്ഥാനങ്ങൾ കടുപ്പിക്കേണ്ടി വരും.

ഇന്നലെ വരെ രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധയായി ബന്ധപ്പെട്ട് 19, 984 പേർക്കാണ് സ്ഥിരീകരിച്ചത്. മരണ നിരക്ക് 640 ആയി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗികളും മരണങ്ങളും റിപ്പോർട്ട് ചെയ്തത്. ഏഴ് വിവിധ സംസ്ഥാനങ്ങളിൽ ആയിരത്തിനും അയ്യായിരത്തിനും ഇടയിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരിച്ച 640 പേരിൽ 340 പേരും ഈ സംസ്ഥാനങ്ങളിൽ നിന്നു മാത്രമാണ്. ഇവിടങ്ങളിൽ മാത്രം 16,658 രോഗികമുണ്ട്. ഇതേ സമയം കേരളത്തിൽ 427 പേർക്കാണ് രോഗബാധ ഉള്ളതായി രേഖപ്പടുത്തുന്നത്.
രണ്ടാം ഘട്ട ലോക്ക് ഡൗൺ മേയ് മൂന്നു വരെയാണ് പ്രഖ്യാപിച്ചത്. നിലവിലുള്ള സാഹചര്യത്തിൽ രോഗശമനം ഇല്ലെങ്കിൽ സ്ഥിതി ഗുരുതരമാവാത്ത സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ ക്രമപ്പെടുത്തിയാലും പൊതുഗതാഗത സംവിധാനം ഉണ്ടാവാൻ ഇടയില്ല. ട്രയിനുകൾ ഏറെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങുമായി ബന്ധപ്പെട്ടാണ് സർവ്വീസ് നടത്തുന്നത്. ഇതിനാൽ സംസ്ഥാന അതിർത്തിക്കുള്ളിൽ മാത്രം ചെറിയ നിയന്ത്രണങ്ങളാകും ഉണ്ടാകുക.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു