രഹസ്യധാരണയില്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ നീക്കം – ശിവസേന

തിരുവന്തപുരം : ലോക്ക് ഡൗണിന്റെ മറവില്‍ ഇന്ത്യന്‍ സ്പിരിറ്റ് ആന്‍ഡ്  വൈന്‍സ് അസോസിയേഷനുമായി രഹസ്യധാരണയില്‍ സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ശിവസേന സംസ്ഥാന അധ്യക്ഷന്‍  എം.എസ്. ഭുവനചന്ദ്രന്‍ ആവശ്യപ്പെട്ടു. ലോക്ക് ഡൗണിന്റെ നിയന്ത്രണത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാനത്തിന് അധികാരം വേണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ  നടപടികള്‍ ഇത്തരം രഹസ്യ നീക്കങ്ങള്‍ നടപ്പാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
ഫുഡ് സെഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരം മദ്യം ഭക്ഷ്യ വസ്തുവാണെന്ന്  കാണിച്ച്  കേന്ദ്ര സര്‍ക്കാരിനേയും മദ്യ നിര്‍മ്മാതാക്കളുടെ സംഘടനയായ ഇന്ത്യന്‍ സ്പിരിറ്റ് ആന്‍ഡ്  വൈന്‍സ് അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാരിനെയും പത്തോളം സംസ്ഥാനങ്ങളെയും സമീപിച്ചതായി അദ്ദേഹം സൂചിപ്പിച്ചു. പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ മദ്യം ഒണ്‍ലൈനായി വില്‍പ്പന നടത്തുന്നതിനുള്ള നടപടി ആരംഭിച്ചത് ഈ സാഹചര്യത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു