
കപ്പല്‍ മാര്ഗയാത്രയും ആലോചിക്കുന്നു
ന്യൂഡെല്‍ഹി : വിദേശങ്ങളില്‍ കോവിഡ്19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ യാത്രാ സൗകര്യമില്ലാതെ തിരിച്ചു നാട്ടിലെത്താന്‍ കഴിയാതെ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളില്‍ കേന്ദ്രം സജീവമായി ഇടപെടുന്നു. ഇതു സംബന്ധിച്ച് സജ്ജീകരണം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു. ഫ്രീ വിസ, ബിസിനസ്, രോഗികള്‍, ഗര്‍ഭിണികള്‍ എന്നിവരെ എത്രയും പെട്ടെന്ന് എത്തിക്കണമെന്ന് നേരത്തെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം കേന്ദ്രം ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. ഭൂരിപക്ഷ സംസ്ഥാനങ്ങളും അനുകൂല നിലപാടാണ് കേന്ദ്രത്തെ അറിയിച്ചത്. നാട്ടിലെത്തിക്കുന്നവരെ നേരിട്ട് സംസ്ഥാനങ്ങള്‍ ക്വൊറൈന്റെന് ചെയ്യുന്നതിനുള്ള ഒരുക്കണമെന്നാണ് പറയുന്നത്. കേരളം ഒരു ലക്ഷത്തി എഴുപതിനായിരത്തോളം പേര്‍ക്കുള്ള ഒരുക്കങ്ങള്‍ നേരത്തെ നടത്തിയിട്ടുണ്ട്. തുടര്‍ന്നും വിവിധ ജില്ലയില്‍ സ്വകാര്യമേഖലയിലുള്ള ഹോട്ടല്‍, ആശുപത്രികള്‍ എന്നിവയുമായി ബന്ധപ്പെട്ടവര്‍ സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട.് ഒരുക്കം പൂര്‍ണ്ണ മായാല്‍ യു.എ.ഇ.യിലെ പ്രവാസികളെയായിരിക്കും ആദ്യം നാട്ടിലെത്തിക്കുക. രോഗികള്‍, വൃദ്ധര്‍ എന്നിങ്ങനെ മുന്‍ഗണനാ ക്രമത്തിലായിരിക്കും. പ്രത്യേക വിമാനം ഇതിനായി ഏര്‍പ്പാടാക്കുന്ന കാര്യമാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് പ്രത്യേക വിമാനങ്ങള്‍ അയച്ച് വിദേശത്തുള്ളവരെ തിരിച്ചെത്തിക്കാനും ആലോചിക്കുന്നുണ്ട്.
മലബാര്‍ ഡെവലപ്പ്മെന്റ് കൗണ്‍സില്‍ പ്രസിഡണ്ട് ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണിയുടെ നേതൃത്വത്തില്‍ ഫെബ്രുവരിയില്‍ ദുബായി സന്ദര്‍ശനം നടത്തുകയും യാത്രക്കാരെ എത്തിക്കുന്നതിന് കപ്പല്‍ യാത്ര ഉപയോഗപ്പെടുത്താമെന്ന് ചര്‍ച്ചചെയ്തിരുന്നു. ഇക്കാര്യം കേരള മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഈ വഴിയും ആലോചിക്കുന്നുണ്ട്. ഗള്‍ഫിലെ വ്യവസായികളുടെ കൂടി സഹകരണം തേടുന്നുണ്ട്.