മൊബൈല്‍ ഷോപ്പും വര്‍ക്ക് ഷോപ്പും സ്‌പെയര്‍പാട്‌സ് കടയും തുറക്കാം

തിരുവനന്തപുരം : ലോക്ക് ഡൗണിന്റെ ഭാഗമായി അടഞ്ഞുകിടന്ന മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ക്ക് ആഴ്ചയില്‍ ഒരു ദിനവും വര്‍ക്ക്ഷാപ്പുകള്‍ക്കും സ്‌പെയര്‍ പാട്‌സ് കടകള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിനവും തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മൊബൈല്‍ ഷാപ്പുകള്‍ ഞായറാഴ്ചയും വര്‍ക്ക് ഷാപ്പുകള്‍ വ്യാഴം, ഞായര്‍ എന്നീ ദിവസങ്ങളിലുമാണ് തുറക്കേണ്ടത്. കൂടാതെ ലൈസന്‍സ്ഡ് ഇലക്ട്രീഷന്‍ മാര്‍ക്ക് വീടുകളില്‍ റിപ്പേയറിംഗിന് പോയി ജോലിചെയ്യാമെന്നും അറിയിച്ചു.
ഭക്ഷിധാന്യങ്ങളുടെ സ്റ്റോക്കില്‍ പ്രശ്‌നമില്ല. മത്സ്യമേഖലയില്‍ കണ്ടെത്തിയത് ഗുരുതര പ്രശ്‌നങ്ങളാണ്. വളത്തിന് വച്ച മത്സ്യങ്ങളും വില്‍പ്പനക്ക് എത്തിയതായാണ് കണ്ടെത്തിയത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു