‘മെട്രോ മെഡി’ൽ ഓൺലൈൻ ഒ.പി: വീട്ടിലിരുന്നും രോഗം ഡോക്ടറുമായി പങ്കുവയ്ക്കാം

കോഴിക്കോട്: മെട്രോമെഡ് ഇൻ്റെർനാഷണൽ കാർഡിയാക്ക് സെൻ്ററിൽ സൗജന്യ ഓൺലൈൻ ഒ.പി. കൺസൾട്ടേഷൻ സെൻ്റർ പ്രവർത്തനം തുടങ്ങി. ആശുപത്രിയുമായി ബന്ധപ്പെട്ട രോഗികൾക്ക് ഡോക്ടറുമായി തടസമില്ലാതെ രോഗവിവരങ്ങളുമായി ബന്ധപ്പെടാൻ ഇതുവഴി സൗകര്യമാണ്.

ഓൺലൈൻ വഴി ഡോക്ടറുടെ സേവനം ആവശ്യമുള്ളവർ മെട്രോമെഡ് ആശുപത്രി നമ്പറായ 0495 – 6615 555 ൽ വിളിച്ച് സമയവും തീയ്യതിയും ആദ്യം ബുക്ക് ചെയ്യണം. ശേഷം അവർ നിർദ്ദേശിക്കുന്ന സമയത്ത് രോഗിക്ക് ഓൺലൈൻ വീഡിയോ കോളിംങ്ങ് സംവിധാനം വഴി രോഗവിവരങ്ങൾ ഡോക്ടറുമായി സംസാരിക്കാം. അടിയന്തിര ചികിത്സയല്ലാത്ത രോഗവിവരങ്ങളെ സംബന്ധിച്ച് ഈ സംവിധാനം വഴി ഉപയോഗപ്പെടുത്താമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു