മുഖ്യമന്ത്രി ഫെയ്‌സ് ബുക്ക് പേജില്‍; സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൊവിഡ് 19

.തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൊവിഡ് വൈറസ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രതിദിന പത്രസമ്മേളനം ഒഴിവാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകീട്ട് 5.55ന് ഫെയ്‌സ് ബുക്ക് പേജ് വഴി കൊവിഡ് വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കാണ് കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 6, എറണാകുളം 2, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തരുടെ വീതം ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്. ഇതുവരെ 395 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 138 പേര്‍ ചികിത്സയിലാണ്. 78,980 പേരാണ് നിരീക്ഷണത്തിലുള്ളത്. 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 84 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 18,029 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,279 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ടന്ന് പോസ്റ്റില്‍ പറയുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു