മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനം തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒന്നിടവിട്ട ദിവസങ്ങളിലാവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. വാര്‍ത്താസമ്മേളനം നിര്‍ത്തിയതിനെക്കുറിച്ച് ദുര്‍വ്യാഖ്യാനം വന്ന പശ്ചാത്തലത്തിലാണ് പത്രസമ്മേളനം നടത്തുന്നതിനെ കുറിച്ച് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തോടെ ഇനി മുതല്‍ വാര്‍ത്താസമ്മേളനം എല്ലാ ദിവസവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളും ആരോപണങ്ങളുമാണ് പ്രതിപക്ഷം ഉന്നയിച്ചത്. സ്പ്രിംഗ്‌ളറും കെ.എം ഷാജിയും അടക്കമുള്ള വിവാദ വിഷയങ്ങളിലെ ചോദ്യങ്ങൾ ഭയന്നാണ് മുഖ്യമന്ത്രി പതിവ് വാര്‍ത്താസമ്മേളനം നിര്‍ത്തിയതെന്നായിരുന്നു ആരോപണം. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയത്. സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിനാണ് ദിവസേനയുള്ള റിവ്യൂ മീറ്റിംഗ് നിർത്തിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു