മുംബൈയിൽ കൊവിഡ് ബാധിതൻ കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു

മുംബൈ: കൊവിഡ് ബാധിതനായ അസം സ്വദേശി മുംബൈയില്‍ ആത്മഹത്യ ചെയ്തു. അകോലയിലെ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ വെച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ചാണ് മരണം.
ഇന്നലെയാണ് ഇയാളുടെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നത്. ഡല്‍ഹിയില്‍ നടന്ന നിസാമുദ്ദീന്‍ സമ്മേളനത്തില്‍ യുവാവ് പങ്കെടുത്തിരുന്നു.

അതേസമയം മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 200 ലേറെ പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം 1500 കടക്കുകയും മരണസംഖ്യ 107 ആവുകയും ചെയ്തു. 
നഗരത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായ എപിഎംസി മാര്‍ക്കറ്റ്, വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ അടച്ച്‌ പൂട്ടി. ധാരാവിയിലടക്കം രോഗം പടരുന്ന ഇടകളിലെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും അടച്ചു. ഇതോടെ ജനജീവിതം കൂടുതല്‍ ദുസഹമായിയിരിക്കുകയാണ്.

ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മുംബൈ സെന്‍ട്രലിലെ നാല് ആശുപത്രികളാണ് അടഞ്ഞ് കിടക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കാന്‍ വിരമിച്ച ഡോക്ടര്‍മാരുടേയും നഴ്സ്മാരുടേയും സന്നദ്ധ സേവനം സര്‍ക്കാര്‍ തേടിയിരുന്നു.
9000 പേരാണ് ആദ്യ ദിനം മുന്നോട്ട് വന്നത്. നാട്ടിലേക്ക് പോവണമെന്നും മുടങ്ങിയ ശമ്ബളം ഉടന്‍ കിട്ടണമെന്നും ആവശ്യപ്പെട്ട് ഗുജറാത്തിലെ സൂറത്തില്‍ അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി. തുണിമില്‍ ഫാക്ടറികളില്‍ ജോലിചെയ്യുന്നവരാണ് ഇവര്‍. 70 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു