മന്ത്രിസഭാ യോഗം ഇന്ന്; ഓഫീസുകൾ 20 ന് ശേഷം സജീവമാകും

തിരുവനന്തപുരം: രണ്ടാം ഘട്ട ലോക്ക് ഡൗൺ മാർഗനിർദ്ദേശത്തിൽ കൂടുതൽ ഇളവുകൾ കേന്ദ്രം പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിൽ സർക്കാർ സംവിധാനങ്ങൾ കൂടുതൽ സജീവമാക്കും. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഓഫീസുകൾ മുഴുവൻ ഏപ്രിൽ 20ന് ശേഷം തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനം സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്നറിയുന്നു.

മേയ് മൂന്നു വരെ മൂന്നിലൊന്ന് ജീവനക്കാർ മാത്രമായിരിക്കും ഹാജരാവുക. ശനിയാഴ്ച കൂടി അവധിയായിരിക്കും. ഇതുവരെ അവശ്യസർവീസ് വിഭാഗങ്ങളിലെ ഓഫീസുകൾ മാത്രമാണ് നിയന്ത്രണങ്ങളോടെ പ്രവർത്തിച്ചത്. സർക്കാർ ഓഫീസുകൾ പരിമിതമായ ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഡെപ്യൂട്ടി സെക്രട്ടറി അല്ലെങ്കിൽ സമാനതസ്തികയിലുള്ള ഉയർന്ന ഉദ്യോഗസ്ഥരെല്ലാം ഹാജരാകണം. മറ്റ് തസ്തികകളിൽ മൂന്നിലൊന്ന് ജീവനക്കാർ മതി. എന്നാൽ വിദ്യാഭാസം, പൊതുഗതാഗതത്തിന് വിലക്കുണ്ട്. സ്വകാര്യ കാറിൽ രണ്ട് പേർക്ക് യാത്രാ ചെയ്യാമെന്നിരിക്കെ ഇത് ഓഫീസ് പ്രവർത്തത്തിന് ജീവനക്കാർ വരുന്നതിന് തടസമാവില്ല. എന്നാൽ ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേക്ക് യാത്രചെയ്യുന്നതിന് നിയന്ത്രണങ്ങളുണ്ട്. അതിനാൽ മൂന്നിലൊന്ന് ജീവനക്കാർ എല്ലാ ഓഫീസിലും എത്തുന്നത് ഉറപ്പാക്കാനാവില്ല.

സംസ്ഥാനത്തെ കോവിഡ് ഹോട്ട്സ്‌പോട്ടുകൾ പുനർനിർണയിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് മന്ത്രിസഭ ചർച്ചചെയ്യും. കേരളത്തിൽ ഏഴു ജില്ലകളാണ് ഹോട്ട്സ്‌പോട്ടുകൾ. രോഗബാധയുടെ വ്യാപ്തി കണക്കിലെടുത്താണ് ഹോട്ട്സ്‌പോട്ടുകൾ നിർണയിക്കുന്നത്. എന്നാൽ കേരളത്തിൽ രോഗബാധ കുറഞ്ഞ സ്ഥിതിക്ക് ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം കുറയേണ്ടതുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു