ഭൂമിക്ക് പ്രഭചൊരിഞ്ഞ് ഏപ്രില്‍ 8ന് സൂപ്പര്‍മൂണ്‍

ലോക്ക് ഡൗണില്‍ ഒരു പ്രപഞ്ചവിസ്മയം കണ്‍ നിറയെ കാണം… ഏപ്രില്‍ എട്ടിന്, അതായത് ബുധനാഴ്ച സന്ധ്യമയങ്ങിയാല്‍ ആകാശക്കാഴ്ചയിലേയ്ക്ക് നോക്കൂ.. നമ്മുടെ ‘അമ്പിളിമാമന്‍’ മനസുനിറഞ്ഞു നില്‍ക്കുന്നത് കാണാം. ഈ കൊറോണക്കാലത്ത് മഹാമാരി പിടികൂടിയ ഭൂമിക്കാകെ പ്രകാശം പരത്തി കുടുംബങ്ങള്‍ക്ക് അത്ഭുതകാഴ്ച ഒരുക്കി…
ബുധനാഴ്ച ഭൂമിക്കരികില്‍ ചന്ദ്രനെത്തുന്ന അപൂര്‍വ്വകാഴ്ചയാണ്. നിലവില്‍ ഭൂമിയില്‍ നിന്നും 3,84,400 കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രന്‍ ഏപ്രില്‍ എട്ടിന് 3,57,035 കിലോമീറ്ററിലെയ്ക്ക് താഴ്ന്നു കാഴ്ചയൊരുക്കും. അതായത് ഭൂമിയില്‍ നിന്ന് നാം സ്ഥിരം കാണുന്ന ചന്ദ്രന്റെ വലുപ്പത്തില്‍ 14 ശതമാനം വലുപ്പം അനുഭവപ്പെടും. അതോടൊപ്പം ചന്ദ്രന്റെ തൂവെളിച്ചം 30 ശതമാനം കൂടും. സൂപ്പര്‍മൂണ്‍ എന്ന്് ഭൗമശാസ്ത്രഞ്ജര്‍ പറയും.
കാഴ്ചകള്‍ കാണാന്‍ ആരും പുറത്തിറങ്ങേണ്ട. വീടിനുമട്ടുപ്‌ളാവിലൊ, മുറ്റത്തോ ഇറങ്ങി കാണാനാകും. അന്ന് കാണാന്‍ മറന്നുപോകുകയോ സൗകര്യമില്ലാതിരിക്കുകയോ ചെയ്താല്‍ വിഷമിക്കണ്ട, 2020 മേയ് ഏഴിനു വീണ്ടും കാണാനുള്ള അവസരമുണ്ട്. മുതിര്‍ന്നവര്‍ ഈ കാഴ്ച കുടുംബത്തോടൊപ്പം കുട്ടികള്‍ക്ക് കാഴ്ചയെരുക്കുന്നത് പുതിയ അനുഭവമാകും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു