ഭാരതപ്പുഴയിൽ മണൽക്കടത്ത് തോണി തകർത്തു

news@kuttipuram
ലോക്ക് ഡൗണിൽ നാടും ഗ്രാമങ്ങളും നിശ്ചലമായിരിക്കുമ്പോൾ മന്നൽ മാഫിയ സജീവമാണ്. സംസ്ഥാനത്തെ വിവിധ പുഴക്കടവിൽ നിന്നും മണൽ വാരൽ തുടരുന്നു. രാത്രിയിൽ മണൽ ശേഖരിച്ച് പുഴക്കാവിൽ എത്തിച്ച് രാത്രി തന്നെ തലച്ചുമടായാണ് ആവശ്യക്കാർക്ക് എത്തിക്കുന്നത്.
അനധികൃത മണൽക്കടത്ത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ചൂണ്ടി കാട്ടിയിരുന്നു.

ഇന്നലെ രാത്രി 10 മണിക്ക് ശേഷം തിരുർ പോലീസിനൊപ്പം ഭാരതപ്പുഴയിൽ റവന്യു വകുപ്പ് സംയുക്തമായി നടത്തിയ പരിശോധനയിൽ ഭാരതപ്പുഴയിൽ തിരുന്നാവായ താഴെത്തടം കടവിൽ അനധികൃതമായി മണൽ നിറച്ച ഒരു തോണിയും പുഴക്കരയിൽ നിറച്ചുവച്ച സുമാർ 50 ചാക്കു മണലും പിടിച്ചെടുത്തു.
തുടർന്ന് തോണി പൊളിക്കുകയും മണൽ പുഴയിലേക്ക് തിരികെ നിക്ഷേപിക്കുകയും ചെയ്തു. രാത്രി 11.30നാണ് റെയ്ഡ് അവസാനിച്ചത്. തുടർ ദിവസങ്ങളിൽ മിന്നൽ പരിശോധ നടക്കുമെന്ന് പൊലീസ് അറിയിച്ചു.

visit : www.keralaonetv.in

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു