ഭാഗ്യക്കുറി സമ്മാന ടിക്കറ്റുകൾ സ്വീകരിക്കും

സൗജന്യ കിറ്റ് വിതരണം
27 ന് വീണ്ടും തുടങ്ങും

ലോക്ക് ഡൗണിൽ സർക്കാർ ഇളവ് അനുവദിച്ച പ്രദേശങ്ങളിൽ പ്രവർത്തനം പുനരാരംഭിച്ച ഭാഗ്യക്കുറി ഓഫീസുകളിൽ 2020 ജനുവരി 23 മുതൽ നറുക്കെടുത്ത ഭാഗ്യക്കുറികളുടെ സമ്മാനാർഹമായ ടിക്കറ്റുകൾ പൊതുജനങ്ങളിൽ നിന്നും ഏജന്റുമാരിൽ നിന്നും സ്വീകരിക്കും.

ഇത്തരത്തിൽ ഹാജരാക്കുന്ന ടിക്കറ്റുകൾ കംപ്യൂട്ടറിൽ രേഖപ്പെടുത്തി രസീത് നൽകി സൂക്ഷിക്കും.  ഏജന്റുമാർ ആവശ്യപ്പെടുന്നപക്ഷം നിലവിൽ ഓഫീസുകളിൽ വില്പനയ്ക്കുള്ള ടിക്കറ്റുകൾ പകരം നൽകുകയോ പുതിയ ടിക്കറ്റുകൾ ലഭ്യമാകുന്ന മുറയ്ക്ക് നൽകുകയോ ചെയ്യും.  പൊതുജനം ഹാജരാക്കുന്ന സമ്മാന ടിക്കറ്റുകൾക്ക് നിലവിൽ അനുവർത്തിച്ചുവരുന്ന മാർഗ്ഗത്തിൽ സമ്മാനവിതരണം നടത്തും.  സർക്കാർ ലോക്ക് ഡൗണിൽ പൂർണ്ണ ഇളവ് അനുവദിക്കുന്ന മുറയ്ക്കാണ് ലോട്ടറി വില്പന അനുവദിക്കുക.

സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം 27 മുതൽ പുനഃക്രമീകരിച്ചു
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം റേഷൻ കടകളിലെ തിരക്ക് കാരണം 27 ന് ആരംഭിക്കുന്ന വിധത്തിൽ പുനഃക്രമീകരിച്ചു.  പിങ്ക് കാർഡുകളുള്ള 31 ലക്ഷത്തോളം കുടുംബങ്ങൾക്കാണ്  കിറ്റുവിതരണം ചെയ്യുന്നത്.  അതിനുശേഷമായിരിക്കും മറ്റു കാർഡുകൾക്ക് വിതരണം ചെയ്യുന്നത്.

പിങ്ക് റേഷൻ കാർഡിന്റെ അവസാനത്തെ അക്കങ്ങൾ യഥാക്രമം 0 – ഏപ്രിൽ 27, 1-28, 2-29, 3-30, 4- മെയ് 2, 5-3, 6-4, 7-5, 8-6, 9-7 എന്ന ക്രമത്തിൽ വിതരണം ചെയ്യും.  
പ്രധാനമന്ത്രി ഗ്രാമീൺ കല്യാണ യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ  അന്ത്യോദയ അന്നയോജന, മുൻഗണനാ വിഭാഗങ്ങൾക്കുള്ള (മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾ) സൗജന്യ അരി വിതരണം മുൻ നിശ്ചയിച്ച പ്രകാരം തുടരും.  വിതരണം ആരംഭിച്ച തിങ്കളാഴ്ച 2.25 ലക്ഷം കാർഡ് ഉടമകൾ റേഷൻ വാങ്ങി.  ഇതിന്റെ തിരക്ക് പരിഗണിച്ചാണ് കിറ്റ് വിതരണം മാറ്റിവച്ചത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു