
തിരുവനന്തപുരം: വളം, കീടനാശിനി വില്‍പ്പന കടകള്‍ നിബന്ധനയോടെ പ്രവര്‍ത്തിക്കുന്നതും ബുക്ക് വില്‍പ്പന ഷാപ്പുകള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി. ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ വരുന്നതിനാല്‍ വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ കര്‍ശനമായും ശാരീരിക അകലം പാലിക്കണം. വ്യാപാരികള്‍ ഇത് ശ്രദ്ധിക്കണം. അശ്രദ്ധകാണിച്ചാല്‍ എന്തും സംഭവിക്കുമെന്ന അവസ്ഥയാണന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് വ്യപനം തുടങ്ങി 100 ദിവസം പിന്നിട്ടു. ഇന്ന് 12 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം വന്നത്. കാസര്‍കോട് 4, കണ്ണൂര്‍ 4, മലപ്പുറം 2, കൊല്ലം, തിരുവനന്തപുരം ഒന്നുവീതവുമാണ്. 8 വിദേശികളുടെ ജീവന് രക്ഷിക്കാനായതാണ് ഇന്നത്തെ അഭിമാനം. മാര്‍ച്ച് 13 ന് വര്‍ക്കലയില്‍ ആണ് വിദേശിക്ക് ആദ്യം രോഗം കണ്ടതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിട്ടു. സംസ്ഥാനത്ത് മൊത്തം 357 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 258 പേരാണ് ചികിത്സ നടത്തുന്നതെന്നും ചൂണ്ടിക്കാട്ടി. മാസ്ക്ക് ഉപയോഗിക്കുന്നതില്‍ കൃത്യതവേണം. പൊതുജനങ്ങള്‍ സാധാരണ തുണികൊണ്ടുള്ള മാസ്ക്ക് ഉപയോഗിക്കുക. വീണ്ടും കഴുകി ഉപയോഗിക്കാവുന്ന രീതിയിലാവണം.