ബാങ്ക് കവര്‍ച്ച പ്രതി ജയില്‍ ചാടി

കണ്ണൂര്‍: കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ കനറ ബാങ്ക് കൊള്ളയടിച്ച കേസിലെ പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ചാടി. കൊവിഡ് ബാധിച്ചിരിക്കാമെന്ന സംശയത്തില്‍ പ്രത്യേകമായി പ്രവേശിപ്പിച്ച ബ്ലോക്കില്‍ നിന്നും യു.പി സ്വദേശിയായ അജയ് ബാബു(18)വാണ് വെള്ളിയാഴ്ച രാവിലെയോടെ മുങ്ങിയത്. ആമിര്‍പൂര്‍ ജില്ലയിലെ സിത്തലോഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രഹ്ലാദിന്റെ മകനാണ് ജയില്‍ ചാടിയ അജയ് ബാബു.
മാര്‍ച്ച് 25നാണ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തത്. വേലിയുടെ ഗ്രില്ല് തകര്‍ത്ത കഷണം ഉപയോഗിച്ച് പൂട്ടുകള്‍ തകര്‍ത്തതെന്നാണ് സംശയിക്കുന്നത്. വെന്‍ഡിലേഷന്‍ പൊളിച്ചാണ് കോറന്റൈനിലേക്ക് എത്തിയത്. ഇവിടെ നിന്നും കോറന്റൈന്റെ പൂട്ട് പൊളിച്ച് അതിന്റെ മതില് വഴിയാണ് ജയില്‍ ചാട്ടം. പട്ടിക കഷണം ഉപയോഗിച്ചാണ് മതിലില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയത്. പൊലീസു തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങളെല്ലാം പരിമിതമായതിനാല്‍ പരിസരത്ത് തന്നെ ഒളിച്ചിരിക്കാമെന്നാണ് സംശയിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു