ബാങ്കിലും എടിഎമ്മിലും പോകണ്ട: പണം വേണോ, പോസ്റ്റ്മാനെ വിളിക്കൂ

തിരുവനന്തപുരം: ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ പോസ്റ്റ്മാൻ വഴി പണം സ്വീകരിക്കാൻ സൗകര്യം. പണം

ആവശ്യമുള്ളവർ പോസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചാൽ, പോസ്റ്റ്മാൻ വീട്ടിലെത്തി പണം കൈമാറും. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവർക്കാണ് ഈ സൗകര്യം ലഭിക്കുക.

ശനിയാഴ്ചയാണ് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാനത്തെ പോസ്റ്റ്മാസ്റ്റർ ജനറലിന്റെ നിർദേശം അംഗീകരിച്ചു കൊണ്ടാണ് സർക്കാർ ഉത്തരവ്.

സംസ്ഥാനത്ത് ബാങ്ക് അക്കൗണ്ടിൽ പണമുള്ള ആർക്കും പോസ്റ്റ്മാൻ വഴി വീട്ടിലിരുന്ന് പണം കൈപ്പറ്റാം. അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ അത് എടുക്കാനായി ബാങ്കിൽ പോകേണ്ടതില്ല. പകരം പണം ആവശ്യമുണ്ടെന്ന വിവരം പ്രദേശത്തെ പോസ്റ്റ്മാനെ അറിയിക്കണം. പോസ്റ്റ്മാൻ വീട്ടിലെത്തി ആവശ്യമുള്ള പണം കൈമാറും. ഈ തുക, പണം ആവശ്യപ്പെട്ടയാളുടെ അക്കൗണ്ടിൽനിന്ന് പോസ്റ്റൽ അക്കൗണ്ടിലേക്ക് മാറുകയും ചെയ്യും.

എന്നാൽ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ഈ സൗകര്യം ലഭ്യമാവുകയുള്ളൂ. ബാങ്കുകളിലെയും എ.ടി.എമ്മുകളിലെയും തിരക്കു കുറയ്ക്കാനാണ് സർക്കാർ ഇങ്ങനെ ഒരു മാർഗം അവലംബിക്കുന്നത്. മാത്രമല്ല, അടുത്ത ആഴ്ച മുതൽ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയാകും ബാങ്കുകൾ പ്രവർത്തിക്കുക.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു