പ്രവാസി വ്യവസായി ജോയ് അറക്കലിൻ്റെ സംസ്ക്കാരം ഇന്ന് മാനന്തവാടിയിൽ

വ്യവസായി ജോയ് അറക്കൽ

news@mananthavadi
ദുബായിൽ മരിച്ച പ്രവാസി വ്യവസായി ജോയി അറയ്ക്കലിൻ്റെ മൃതദേഹം രാവിലെ ഏഴിന് മാനന്തവാടി കണിയാരം സെൻ്റ് ജോസഫ്സ് കത്തീഡ്രലിൽ സംസ്ക്കരിക്കും. ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങൾക്ക് മാത്രമാണ് പ്രവേശനം. സ്ഥലത്ത് മാദ്ധ്യമങ്ങൾക്കും വിലക്കുണ്ട്.

ദുബായിലെ ജബൽ അലി വിമാനത്താവളത്തിൽ നിന്നു പ്രത്യേക ചാർട്ടേർഡ് വിമാനത്തിൽ പുറപ്പെട്ട മൃതദേഹം രാത്രിയാണ് കരിപ്പൂരിൽ എത്തിച്ചത്. നടപടിക്രമങ്ങൾക്ക് ശേഷം പുലർച്ചെ വയനാട് മാനന്തവാടി വീട്ടിലെത്തിക്കും.

മാനന്തവാടി സ്വദേശിയായ ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്. രണ്ടു ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. പുതിയ എണ്ണ ശുദ്ധീകരണ കമ്പനിയുടെ പൂർത്തീകരണത്തിലെ കാലതാമസം ജോയിക്കു മനോവിഷമം ഉണ്ടാക്കിയിരുന്നതായി പറയുന്നു.

എംകോമും സിഎ ഇന്ററും പാസായി 1997ൽ ദുബായിൽ എത്തിയ ജോയി, ക്രൂഡ് ഓയിൽ വ്യാപാരം, പെട്രോ കെമിക്കൽ ഉൽപന്ന നിർമാണം, എണ്ണ ടാങ്ക് ശുചീകരണം, അഗ്രോഫാമിങ് എന്നിവയിലാണു ബിസിനസ് ശൃംഖല കെട്ടിപ്പട‌ുത്തത്. മൊബൈൽ സേവന ദാതാക്കളായ ഇത്തിസലാത്തിന്റെ പ്രധാന കരാറുകൾ ഏറ്റെടുത്തിരുന്ന കമ്പനിയും അദ്ദേഹത്തിന്റേതാണ്.
പുതിയ എണ്ണശുദ്ധീകരണ കമ്പനി നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ എണ്ണ ടാങ്കർ ശുദ്ധീകരണ സ്റ്റേഷനും അദ്ദേഹത്തിന്റേതാണ്. മറ്റു ഗൾഫ് രാജ്യങ്ങളിലും ആഫ്രിക്കയിലും ഇന്ത്യയിലും കമ്പനികൾ ഉണ്ട്.
യുഎഇ സർക്കാരിൻ്റെ ഗോൾഡ് കാർഡ് വീസ ഉടമയാണ്. ഭാര്യ സെലിൻ, മക്കളായ അരുൺ, ആഷ്‌ലി എന്നിവർക്കൊപ്പം ജുമൈറയിലായിരുന്നു താമസം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു