പൊലീസിനെ കല്ലെറിഞ്ഞു; പ്രാവുകൾ ‘ലോക്ക് ഡൗണിലായി ‘

news@malapuram
ലോക്ക് ഡൗണിൽ പൊതു റോഡിൽ ചുറ്റി നടക്കുന്ന യുവാക്കളെ പിടികൂടാൻ ഇറങ്ങിയ പൊലീസിന് കല്ലേറ്. തിരൂർ പറവണ്ണ മേഖലയിൽ പട്രോളിംഗിനിടയിലാണ് വാഹനത്തിന് ഏറു നടന്നത്. റോഡരുകിൽ കൂട്ടം കൂടുകയും പ്രാവ് പറത്തൽ ഹോബിയാക്കിയ വിരുതൻ മാരണന്നാന്ന് പൊലീസിന് കിട്ടിയ വിവരം.
രണ്ടു തവണ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പൊലീസ് വരുമ്പോഴേക്കും പ്രാവുകൾ മാത്രമാകും.
പിന്നെ പൊലീസ്, പൊലീസായി മാറി. പ്രാവിൻ കൂട്ടത്തെ ഒന്നായി കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷനിൽ എത്തിച്ച്. പറന്നു പോകാതിരിക്കാൻ പഴകിയ വാഹനത്തിൽ സൂക്ഷിച്ച് വലയിട്ട് മൂടി. പ്രാവിനെ പിടികൂടിയ സാഹചര്യത്തിൽ യുവാക്കൾ കീഴടങ്ങുമെന്നാണ് പൊലീസ് കരുതുന്നത്. അത് വരെ തൽക്കാലം റോഡരുകിൽ കൂട്ടിൽ അകപ്പെട്ട പ്രാവുകൾക്ക് താത്ക്കാലിക ലോക്ക് ഡൗണാണ്. ഭക്ഷണവും വെള്ളവും പൊലീസ് വക .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു