പി.എം.കെയര്‍ ഫണ്ട്: മിസോറാം ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍പിള്ള അഞ്ച് ലക്ഷം രൂപ നല്‍കി

ഐസ്വാള്‍ : കൊറോണ വ്യാപനവുമായി രാജ്യം നേരിടുന്ന ഗുരുതരമായ വെല്ലുവിളിയെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി മുന്നേറുമ്പോള്‍ അതിജീവനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രൂപീകരിച്ച പി.എം.കെയര്‍ ഫണ്ടിലേയ്ക്ക് മിസോറാം ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍പിള്ള അഞ്ച്‌ലക്ഷം രൂപ സംഭാവന നല്‍കി. ഇതോടൊപ്പം കേരള മുഖ്യമന്ത്രി, മിസോറാം മുഖ്യമന്ത്രി എന്നിവരുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് രണ്ടു ലക്ഷം രൂപ വീതവും നല്‍കി.  ഗവര്‍ണ്ണറുടെ വ്യക്തിനിഷ്ഠ അക്കൗണ്ടില്‍ നിന്നാണ് ഈ തുക നല്‍കിയത്. കൊവിഡ് 19 ന് ഇരകളായവരേയും പാവപ്പെട്ടവരേയും സഹായിക്കാനുള്ള സംരംഭത്തില്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു