പിണറായി വിജയൻ പ്രധാനമന്ത്രിയുടെ കാർബൺ കോപ്പി : കെ.മുരളീധരൻ

കെ.മുരളീധരൻ.

news@kozhikode മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡിനെ രാഷ്​ട്രീയവത്​കരിച്ചെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍ബണ്‍ കോപ്പിയായി മാറിയെന്നും​ കെ. മുരളീധരന്‍ ആരോപിച്ചു.
പഞ്ചായത്ത്​ തെരഞ്ഞെടുപ്പാണ്​ മുഖ്യമന്ത്രിയുടെ ലക്ഷ്യം. മഹാദുരന്തത്തെ എല്ലാവരും ഒരുമിച്ച്‌​ നേരിടു​മ്പോള്‍ ഇതിന്റെ മറവില്‍ തെരഞ്ഞെടുപ്പ്​ ജയിക്കാനാണ്​ എല്‍.ഡി.എഫ്​ ശ്രമിക്കുന്നത്​. മറ്റു സംസ്​ഥാനങ്ങളേക്കാള്‍ അപേക്ഷിച്ച്‌​ കേരളത്തില്‍ കോവിഡ്​ കുറവാണ്​. അവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സി-ഡിറ്റ്​ മതി. സ്​പ്രിന്‍ക്ലറിന്റെ ആവശ്യമില്ലായിരുന്നു. വിദേശ കമ്പനിയുമായി കരാര്‍ ഒപ്പിടു​മ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പാലിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.അതിന്റെ അവസാ​നത്തെ ഉദഹാരണമാണ്​ കെ.എം. ഷാജിക്കെതിരായ വിജിലന്‍സ്​ കേസ്​. സര്‍ക്കാറിന്റെ വീഴ്​ച ചൂണ്ടിക്കാണിക്കുന്നത്​ പ്രതിപക്ഷ ഉത്തരാവദിത്വമാണ്​. 2017ല്‍ കൊടുത്ത പരാതിയിലാണ്​ ഇപ്പോള്‍ കേസ്​ എടുത്തിരിക്കുന്നത്​. വിഷയത്തില്‍ സ്​പീക്കര്‍ നിഷ്​പക്ഷത കളഞ്ഞുകുളിച്ചു. കേസ്​ നിയമപരമായും രാഷ്​ട്രീയമായും നേരിടും. വിഷയത്തില്‍ സി.ബി.ഐ ​അന്വേഷണം വേണം. ലോക്​ഡൗണ്‍ കഴിഞ്ഞാല്‍ പ്രത്യക്ഷ സമരം തുടങ്ങും. ​കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടായിരുന്നുവെങ്കില്‍ കാസര്‍കോട്​ അതിര്‍ത്തിയില്‍ 11 പേര്‍ ചികിത്സ കിട്ടാതെ മരിക്കില്ലായിരുന്നു. യു.ഡി.എഫ്​ കൊണ്ടുവന്ന മെഡിക്കല്‍ കോളജ്​​ രാഷ്​ട്രീയ വിരോധം കാരണം റദ്ദാക്കിയെന്നും കെ. മുരളീധരന്‍ കുറ്റപ്പെടുത്തി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു