പാഴ് വസ്തുക്കൾ മതി ഈ പത്തു വയസുകാരി വിസ്മയം തീർക്കും..

ഇരിട്ടി: ലോക്ക് ഡൗൺ അതിൻ്റെ വഴിക്ക് നടക്കും… ഇതിനിടയിൽ കുട്ടികൾക്കെന്താ പണി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് റജാ ഫാത്തിമ. വീട്ടിലിരിക്കേണ്ട സാഹചര്യത്തെ തന്റെ കരവിരുത് കൊണ്ട് സമ്പന്നമാക്കുകയാണ് മിടുമിടുക്കിയായ പത്തു വയസുകാരി.

വിളക്കോട് ഗവ.യു.പി.സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ റജാഫാത്തിമ പാഴ് വസ്തുക്കള്‍ കൊണ്ട് കൗതുകകരമായ നിര്‍മാണ പ്രവർത്തനങ്ങൾ നടത്തി നാട്ടിൽ താരമായിരിക്കുകയാണ്.

ചിരട്ട, കടലാസ്, തുണി തുടങ്ങി ഉപയോഗശൂന്യമായ വീട്ടിലുള്ള പാഴ് വസ്തുക്കൾ ഉപയോഗിച്ച് കണ്ണഞ്ചിപ്പിക്കുന്ന വർണ്ണ മനോഹരമായ നിരവധി കരകൗശല ഉൽപ്പന്നങ്ങളാണ് ലോക്ക് ഡൗൺ കാലത്ത് റജ ഫാത്തിമയുടെ കരവിരുതിൽ പൂർത്തിയായത്.

റജ ഫാത്തിമ

കൊറോണ വ്യാപനത്തിനെതുടർന്ന് മുൻ കരുതൽ പ്രവർത്തനത്തിന്റെ ഭാഗമായി പരീക്ഷകൾ പോലും ഉപേക്ഷിച്ച്. സ്‌കൂളുകൾ പെട്ടെന്ന് പൂട്ടിയത് കാരണം സ്ക്കൂൾപഠനോ ത്സവത്തില്‍ തന്റെ ഭാവനയിൽ കുഞ്ഞുകൈയ്യിൽ വിരിഞ്ഞ കരകൗശല നിര്‍മിതികള്‍ നാട്ടുകാരുടെ മുന്നിൽ പ്രദർശിപ്പിക്കാൻ സാധിക്കാത്ത പ്രയാസം, വാശിയോടെ വീട്ടിലിരുന്ന് തീര്‍ക്കുകയാണ് ഈ കൊച്ചു മിടുക്കി.

മാതാപിതാക്കളും അധ്യാപകരും നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഈ രംഗത്ത് കഴിവുകൾ പ്രകടിപ്പിക്കാൻ കൂടുതല്‍ പ്രചോദനം നല്‍കുന്നുവെന്ന് റജഫാത്തിമ ആവേശത്തോടെ പറയുന്നു.
വിളക്കോട് പാറക്കണ്ടത്തെ അബ്ദുറസാക്ക് -റഹ്മത്ത് ദമ്പതികളുടെ മകളാണ്. പാഴ്‌വസ്തുക്കളിൽ പാഴല്ലാത്ത വിസ്മയങ്ങൾ തിർക്കാൻ തെളിയിക്കുകയാണ് റജ ഫാത്തിമ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു