പാഴ് കുപ്പികളെല്ലാം ഈ വർണ്ണ രാജിയിൽ…

പി.നന്ദന

newട@iritty
കൊറോണക്കാലത്തെ ഓരോ ദിനവും പാഴാക്കിക്കളയാതെ പാഴാക്കികളയുന്ന കുപ്പികളിൽ വിസ്മയമൊരുക്കി യുവ കലാകാരി കോവിഡ് ദിനങ്ങളെ നിറമണിയിച്ചു.
എടക്കാനം പാലാപറമ്പിലെ ” ശ്രീ നാരായണ നിവാസിൽ ” പി. നന്ദനയാണ് പാഴ്ക്കുപ്പിയിൽ വർണ്ണ വിസ്മയങ്ങളൊരുക്കി കരവിരുതിലുടെ ചിത്രകലയുടെ കാൻവാസാക്കി പാഴ് കുപ്പി മാറ്റുന്നത്.

ലോക്ക് ഡൗൺ കാലത്തെ ഒരു മാസത്തിനുള്ളിൽ നൂറിലേറെ കുപ്പികളിലാണ് വർണ്ണങ്ങളുടെ രസക്കൂട്ടു കളൊരുക്കി തന്റെ അഭിരുചികൾ പരീക്ഷിച്ചത്. മട്ടന്നൂർ പി.ആർ.എൻ.എസ് കോളജിൽ ഒന്നാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിനിയായ ഈ പ്രതിഭ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെയാണ് കുപ്പികളിൽ നിറങ്ങൾ കൊണ്ടുള്ള ചിത്രക്കൂട്ടൊരുക്കുന്നതിന് ഹരിശ്രീ കുറിച്ചത്.

സ്കൂൾ തലത്തിൽ നിരവധി വേദികളിൽ പുരസ്ക്കാരങ്ങളും അംഗീകാരവും ഈ രംഗത്ത് നന്ദനയെ തേടിയെത്തിയിരുന്നു. കുട്ടിക്കാലത്ത് ചിത്രപ്പണി കളോടുകൂടിയുള്ള കളിക്കോപ്പുകളുടെ നിർമാണരീതികൾ കണ്ടാണ് കുപ്പിയിൽ വർണ്ണങ്ങൾ കൊണ്ട് ചിത്രകലയുടെ കരവിരുതൊരുക്കാൻ നന്ദനയ്ക്ക് പ്രചോദനമായത്.

വീട്ടിലെ പഴയ കുപ്പികളിലായിരുന്നു ആദ്യപരീക്ഷണം. വീട്ടിലെത്തുന്ന ബന്ധുക്കളും കൂട്ടുകാരും അയൽ വാസികളുമൊക്കെ കഴിവുകൾ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ചതോടെ വിവിധ രൂപങ്ങളിലുള്ള കുപ്പികൾ തേടിയിറങ്ങി.
ഉപയോഗം കഴിഞ്ഞ മദ്യക്കുപ്പികൾ പലരിൽനിന്നായി കണ്ടെത്തി. ബന്ധുക്കളും അയൽവാസികളും നാട്ടുകാരും കഴിവു കണ്ടറിഞ്ഞ് നന്ദനയ്ക്ക് വർണ്ണ വിസ്മയ മൊരുക്കാൻപാഴ്ക്കുപ്പികൾ വീട്ടിലെത്തിച്ചു കൊടുത്തു.

പoനത്തിരക്കിനിടെ നേരമ്പോക്കായി പെയിന്റിങ്ങും തുടങ്ങി. വലിച്ചെറിയുന്ന കുപ്പികൾ നന്ദനയുടെ കരവിരുതിൽ, മനോഹരമായ ഫ്ളവർവേയ്‌സും അലങ്കാരച്ചെടികൾ നടുന്നതിനുള്ള പാത്രവും ഹാളിലെഅലങ്കാരവസ്തുവുമൊക്കെയായിമാറി. ബോട്ടിൽആർട്ട് എന്ന പേരിലറി യപ്പെടുന്ന ഈകലാസൃഷ്ടിയിലൂടെ, അക്രലിക്പെയിന്റിങ്‌, ഗ്ലാസ്പെയിന്റിങ്‌, തുടങ്ങിയവയെല്ലാം പാഴ്കുപ്പികളിൽ നന്ദനയൊരുക്കുന്നുണ്ട്.

മകൾക്കുവേണ്ടഎല്ലാപിന്തുണയുംപ്രോത്സാഹനവും സഹായവുമായി രക്ഷിതാക്കളും ഒപ്പം ബന്ധുക്കളും മുന്നിൽ തന്നെയുണ്ട് എന്നും എപ്പോഴും. പാഴ്ക്കുപ്പികൾ ശേഖരിച്ച് നന്നായി കഴുകിയെടുത്ത് കുപ്പിയുടെ പുറംഭാഗം മൂന്ന് തവണയെങ്കിലും പെയിന്റടിച്ച് ഉണക്കി യെടുത്തതിന് ശേഷമാണ് അനുയോജ്യമായ രീതിയിലുള്ള ചിത്രപ്പണ്ണികളൊരുക്കി നിറങ്ങളിൽ ചാലിച്ച കലാസൃഷ്ടികളാക്കി പാഴ്കുപ്പികളെ മാറ്റി തീർക്കുന്നത്.

ലോക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് വെറുതെ സമയം കളയുകയല്ല ഈ അപ്രതീക്ഷിതമായെത്തിയ അവധി കാലംഏവരേയുംവിസ്മയപ്പെടുത്തുന്ന കലാവിരുതുകൾ തീർക്കാൻ ഉപയോഗ പ്പെടുത്തുകയാണ് നന്ദനയെന്ന പoനത്തിലും മിടുക്കിയായ ഈ കലാകാരി. ഇരിട്ടി പുതിയ ബസ് സ്റ്റാന്റിലെ മലബാർ കോളജ് പ്രിൻസിപ്പാൾ എടക്കാനം പാലാപറമ്പിലെ വി.പി പ്രേമരാജ് – പി. സലിത ദമ്പതികളുടെ മകളാണ് നന്ദന.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു