
തലശ്ശേരി: പാലത്തായി യുപി സ്കൂളിലെ അദ്ധ്യാപകനായ പത്മരാജനെതിരായുള്ള പീഢന കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് ബി.ജെ.പി കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പീഢന ആരോപണവുമായി ബന്ധപ്പെട്ടു നിരപാരിധിത്വം തെളിയിക്കുന്നതു വരെ, പാർട്ടിയുടെ ചുമതലകളിൽ നിന്നു അദ്ദേഹത്തെ മാറ്റി നിർത്തിയതായി ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് ഷിജിലാൽ അറിയിച്ചു.
പൗരത്വ ബില്ലിനെ അനുകൂലിച്ചതിന്റെ പേരിൽ പ്രസ്തുത അദ്ധ്യാപകനെതിരെ ചില മത സംഘടനകൾ പരസ്യമായി വധഭീഷണി മുഴക്കിയിരിക്കുന്നു. അതു വില പോവതെ വന്നപ്പോഴാണ് പീഢനമെന്ന ആരോപണവുമായി ഇതേ സംഘടനകൾ രംഗത്തുവന്നതെന്ന് ബിജെപി ആരോപിച്ചു.
കോൺഗ്രസ്സും സിപിഎം നിരപരാധിയായ അദ്ധ്യാപകനെ കള്ളകേസ്സിൽ കുടുക്കാൻ പോലിസുമേൽ സമ്മർദ്ധം ചെലുത്തി.
സംഭവത്തെ കുറിച്ച് നീതിപൂർവ്വവും നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പിയും,അദ്ധ്യാപകന്റെ ബന്ധുക്കളും ജില്ലാ പോലീസ് മേധാവിയെ നേരിൽ കണ്ടു നിവേദനം, സമർപ്പിക്കുകയും ചെയ്തിരുന്നു .എന്നാൽ പോലീസ് ഏകപക്ഷിമായ അന്വേഷണം നടത്തി യതെന്ന് ബിജെപി ആരോപിച്ചു.
സംഭവത്തിന്റെ സത്യാവസ്ത പുറത്തു കൊണ്ടുവരാനും, യഥാർത്ഥ പ്രതിയെ നിയമത്തിന്റെ മുന്നിൽ ഹാജരാക്കി വിദ്യാർത്ഥിനിക്കു നീതി ലഭിക്കാനും ഉന്നതതല പുനരന്വേഷണവും വേണമെന്നു ബി.ജെ.പി ആവശ്യപ്പെട്ടു.
കേസിൽ പ്രതിയായ ബി.ജെ.പി നേതാവും അദ്ധ്യാപകനുമായ പത്മനാഭനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇയാളെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. പ്രതി കുറ്റം സമ്മതിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും.
പ്രതിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ പെൺകുട്ടിയുടെ 164 പ്രകാരമുള്ള രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. ഇയാൾക്കെതിരായ ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും വിശദമായ ചോദ്യം ചെയ്യലുണ്ടാവുക എന്ന് തലശ്ശേരി പൊലീസ് അറിയിച്ചു.
അതേസമയം, പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. പൊലീസ് പെണ്‍കുട്ടിയെ കൊണ്ട് പലസ്ഥലങ്ങളിലും എത്താന്‍ ആവശ്യപ്പെട്ടുവെന്ന് കുടുംബം പറഞ്ഞു. ഇത് കുട്ടിയില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്നും ഇവർ ആരോപിച്ചു.