പരീക്ഷകള്‍ ലോക്ക് ഡൗണിന് ശേഷം

തൃശൂര്‍ : കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് മാറ്റി വച്ച വിവിധ പരീക്ഷകള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന മുറയ്ക്ക് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. സ്വകാര്യ ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പരീക്ഷ ഏതുവിധേനയും നടത്താന്‍ സംസ്ഥാനം സജ്ജമാണ്. മധ്യവേനലവധി കഴിയാന്‍ ഇനി ഒന്നരമാസം കൂടിയുണ്ട്. ലോക്ക് ഡൗണ്‍ നീളുന്ന സാഹചര്യം ഉണ്ടായാലും ആശങ്കപ്പെടാനില്ല. ഓണ്‍ലൈന്‍ ഉള്‍പ്പെടെ ഏത് സാങ്കേതികത ഉപയോഗിച്ചും പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു