പണം വീട്ടിലെത്തി, ഇനി ലോക്കാകാതെ വീട്ടിലിരിക്കാം

കൊച്ചി: “പൈസ തന്നതിന് വളരെ നന്ദി… വണ്ടിക്കൂലിയില്ല…
പണിയും ഇല്ല …കൂലിയുമില്ല…ആ അമ്മയുടെ വാക്കുകൾ…
കണ്ണ് നനയിക്കുന്നതാണ്… കഷ്ടപ്പാട് പറഞ്ഞതല്ല … ലോക്ക് ഡൗൺ കാലത്ത് കേന്ദ്ര സഹായം മുന്നിൽ എത്തിയപ്പോൾ മനസറിഞ്ഞാണ് ഈ വാക്കുകൾ.. അതിലുപരി പണം കൊണ്ടുവന്ന കനറാബാങ്ക് പ്രതിനിധികളുടെ കരുതൽ വാക്കും .. “ഞങ്ങൾക്കെന്തെങ്കിലും സംഭവിച്ചാലും നിങ്ങൾക്കൊന്നും സംഭവിക്കരുതേ എന്നാണ് പ്രാർത്ഥന…”ഇതിൽ കൂടുതൽ എന്ത് വേണം ഒരു ധനകാര്യ സ്ഥാപനത്തിന് മനുഷ്യ മനസ്സിൽ ഇടം നേടാൻ ..
അന്യൻ്റെ പണം ഈടായി നൽകുമ്പോഴും ബാങ്കുകൾക്ക് കാരുണ്യ ഹൃദയമുണ്ടെന്ന തിരിച്ചറിവുകൂടിയാണ് ഈ കൊവിഡ് കാലത്ത് സമൂഹത്തെ ബോധ്യപ്പെടുത്തുന്നത്.

വയനാട് വൈത്തിരി മേഖലയിൽ നിന്ന്

സമൂഹത്തിലെ അശരണർക്കും, ലോക്ക് ഡൗൺ കാരണം കിലോമീറ്ററുകൾ സഞ്ചരിച്ച് ഇടപാടുകൾ നടത്തുന്നവർക്കും സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ഒരു കൈത്താങ്ങാണ് കനറാ ബാങ്ക് നൽകുന്നത്.
സാമൂഹിക സുരക്ഷാ പെൻഷനുകളും ജൻ ധൻ ആനുകൂല്യങ്ങളും അക്കൗണ്ട് ഇടപാടുകളും ഈ വഴി നടത്താം…
കേരളത്തിലെ കനറാ ബാങ്കിന്റ തിരഞ്ഞെടുത്ത ശാഖകളിൽ ഈ സേവനം ലഭ്യമാണ്. ഈ ലോക് ഡൗൺ കാലത്ത് സേവനം നൽകിയത് എത്രയോ തൊഴിലാളികൾക്കും വൃദ്ധർക്കും പ്രയോജനമായി. വിഷൻ ഇന്ത്യ എന്ന കമ്പനിക്കാണ് കനറാ ബാങ്ക് ഈ സേവനങ്ങൾ നൽകാൻ ഔട്ട്സോഴ്സ് ചെയ്തത്.
” പണം വീട്ടിലെത്തി …ഇനി വീട്ടിലിരിക്കാം ലോക്കാകാതെ ” എന്നുകൂടിയും കനറ ബാങ്ക് സേവനത്തിന് പൊതുജനം പറയുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു