നോക്കുകൂലിക്കെതിരെ മുഖ്യമന്ത്രി, ഈ സമ്പ്രദായം ഇല്ല; കർശന നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നോക്കുകൂലി പുനസ്ഥാപിക്കാൻ ശ്രമിക്കുന്നവർ അതിൽ നിന്നും പിൻമാറണമെന്നും കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി.

നമ്മുടെ സമൂഹം നേരത്തെ ഒഴിവാക്കിയ ഒരു പ്രവണത ഈ ഘട്ടത്തില്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം തിരുവല്ലയില്‍ കണ്ടു. ഇവിടെ ലോറിയില്‍ നിന്ന് സണ്‍ഫ്ളവര്‍ ഇറക്കാന്‍ വന്നപ്പോള്‍ നോക്കുകൂലി വേണമെന്ന് ചിലര്‍ നിര്‍ബന്ധിക്കുന്ന അവസ്ഥയുണ്ടായി. നോക്കുകൂലി സമ്പ്രദായത്തെ കേരളത്തിലെ എല്ലാ സംഘടിത തൊഴി
ലാളി യൂണിയനുകളും തള്ളിപ്പറഞ്ഞതും ചിലയിടങ്ങളില്‍ ഉണ്ടായി
രുന്ന ആ സമ്പ്രദായം അവസാനിപ്പിച്ചതുമാണ്. ഏതെങ്കിലും ഒരാള്‍ ഈ പൊതുധാരണയില്‍ നിന്ന് വ്യത്യസ്തമായി നോക്കുകൂലി ആവശ്യ
പ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

ഇത്തരമൊരു ഘട്ടത്തില്‍ നോക്കുകൂലി വീണ്ടും പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കൈയ്യും കെട്ടി നോക്കിയിരിക്കാനാവില്ല. ഫലപ്രദമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാവണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മറ്റ് ചില ചരക്കുകളും ചിലയിടത്ത് ഇറക്കാന്‍ ചെന്നപ്പോള്‍ നോക്കുകൂലി ആവശ്യപ്പെടുന്ന സംഭവം ഉണ്ടായി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്ന് മാറിനില്‍ക്കണം. അംഗീകൃത കൂലിക്ക് അര്‍ഹതയു
ണ്ടെങ്കില്‍ മാത്രമേ അത് ലഭിക്കുകയുള്ളൂ. അനാവശ്യമായ ഒന്നും ആഗ്രഹിക്കുന്ന നില ആരിലും ഉണ്ടാകരുത്. അങ്ങനെയുണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കും. അദ്ദേഹം തുടർന്നു പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു