നിസ്സാമുദ്ദീന്‍ സമ്മേളനം: 12 പേർ നിരീക്ഷണത്തിൽ

കോട്ടയം: നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത കോട്ടയം ജില്ല സ്വദേശികൾ ജില്ലാ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗീസ് അറിയിച്ചു.

മാര്‍ച്ച് 18ന് നടന്ന സമ്മേളനത്തിൽ പങ്കെടുത്ത ആരും ജില്ലയില്‍ എത്തിയതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടെങ്കില്‍ ജില്ലാ കണ്‍ട്രോള്‍ റും നമ്പര്‍ 1077 ബന്ധപ്പെടണം.

നിസാമുദ്ദീന്‍ സന്ദര്‍ശിച്ച് മാര്‍ച്ച് 10ന് മടങ്ങിയെത്തിയ 12 പേരുണ്ട്. ഈരാറ്റുപേട്ട(ആറു പേര്‍), കാഞ്ഞിരപ്പള്ളി(മൂന്നു പേര്‍), അതിരമ്പുഴ(ഒരാള്‍), കുമ്മനം(ഒരാള്‍) എന്നീ മേഖലകളില്‍നിന്നുള്ളവർ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരില്‍ ആരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. എങ്കിലും ഏപ്രില്‍ ഏഴുവരെ ഇവര്‍ നിരീക്ഷണത്തില്‍ തുടരുമെന്നും അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു