നാദാപുരം: കോവിഡ് രോഗം സ്ഥിരീകരിച്ച നാദാപുരത്തും ചെക്യാടും അതീവ ജാഗ്രത രണ്ട് വാർഡുകളിലേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു. എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം നാദാപുരം ഗ്രാമ പഞ്ചായത്തിൽ 15ാം വാർഡിൽ കക്കം വെള്ളി ഭാഗത്ത് കുന്നത്ത് ബിലാൽ ജുമാ മസ്ജിദ് റോഡ്, വിലാതപുരം – നാദാപുരം റോഡ് ചെക്യാട് ഗ്രാമപഞ്ചായത്തിൽ വിഷ്ണുമംഗലം പാലം – ജാതിയേരി, ജാതിയേരി – പെരുവങ്കര, പുളിയാവ് നേഷണൽ കോളജ് റോഡ് വയലോളി താഴെ തുടങ്ങിയ റോഡുകളാണ് ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരം വെള്ളിയാഴ്ച്ച ഉച്ചയോടെ അടച്ചത് .
ഹോട്ട് സ്പോട്ടുകളായി കണക്കാക്കിയാണ് വാർഡുകളിലേക്കുള്ള പ്രവേശനം വിലക്കിയത്.അടിയന്തിര വൈദ്യസഹായത്തിനല്ലാതെ വാര്‍ഡിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു .വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണി മുതല്‍ 11 മണിവരെയും, പൊതുവിതരണ സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ രണ്ട് മണിവരെയും മാത്രമേ പ്രവർത്തിക്കാവു. വാര്‍ഡില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന് പുറത്ത്നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വന്നാല്‍ വാര്‍ഡ് ആര്.ആര്.ടികളുടെ സഹായം തേടാം .മേഖലയിൽ പൊലീന്ന് പരിശോധന കർശനമാക്കിയിട്ടുണ്ട്.