തിരൂർ ജനമൈത്രി പോലീസ് ജനകീയം: ഭിന്നശേഷി കുട്ടികൾക്ക് അനുഗ്രഹദിനം ‘

തിരൂർ ജന മൈത്രി പോലീസിന്റെ ഭക്ഷ്യ ധാന്യ കിറ്റുകൾ വെട്ടം പി.ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക സ്പെഷ്യൽ സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഡി.വൈ.എസ്.പി.കെ.എ.സുരേഷ് ബാബു കൈമാറുന്നു

news@tirur
ലോക്ക് ഡൗണിൽ ജീവിത വഴി തടസപ്പെട്ട ഭിന്നശേഷിയുള്ള കുട്ടികൾക്കും അവരുടെ കുടുംബത്തിനും തിരൂർ ജനമൈത്രി പോലീസിന്റെ സഹായം. ഫൈസൽ ജ്വല്ലറിയുടെ സഹകരണത്തോടെ വീടുകളിൽ ഭക്ഷ്യധാന്യ കിറ്റുകൾ, കുട്ടികൾക്ക് വായിക്കാനുള്ള മാസികകൾ എന്നിവയാണ് നൽകിയത്.

തിരൂർ നഗരസഭ, വെട്ടം, തലക്കാട്, തൃപ്രങ്ങോട്, തിരുനാവായ, മംഗലം പഞ്ചായത്തുകളിലെ 500 കുടുംബങ്ങൾക്കാണ് കിറ്റുകൾ സ്നേഹതീരം വൊളണ്ടിയർമാരുടെ സഹായത്തോടെ വീടുകളിലെത്തിച്ചത്. വെട്ടം പി.ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക സ്പെഷ്യൽ സ്കൂളിൽ നടന്ന ചടങ്ങിൽ ഡി.വൈ.എസ്.പി.കെ.എ.സുരേഷ് ബാബു കിറ്റുകൾ കൈമാറി ഉദ്ഘാടനം ചെയ്തു. ഫൈസൽ ജ്വല്ലറി ഉടമ ഫൈസൽ ബാബു, ഒ.കെ.എസ് മേനോൻ ,പി പി.നസീം ഭാനു, കെ.കൃഷ്ണൻ, പി.പി.ഷംസു, എ.കെ.കൃപാധനൻ, പ്രഥമധ്യാപിക ശ്രീലത, നാസർ കുറ്റൂർ എന്നിവർ പങ്കെടുത്തു.
തിരൂർ നഗരസഭയുടെ ബഡ്സ് സ്പെഷ്യൽ സ്‌കൂൾ വിദ്യാർഥികൾക്കുള്ള കിറ്റുകൾ ബഡ്സ് സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് ഉബൈദ് കല്ലിങ്ങൽ ഡി.വൈ.എസ്.പി.യിൽ നിന്ന് ഏറ്റുവാങ്ങി. പൂക്കയിൽ എ. ഡബ്ല്യു.എച്ച് സ്പെഷ്യൽ സ്കൂൾവിദ്യാർഥികളുടെ കുടുംബത്തിനുള്ള കിറ്റുകൾ സ്കൂളിൽ നടന്ന ചടങ്ങിൽ ഡി.വൈ.എസ്.പി.കെ.എ.സുരേഷ് ബാബുവിൽ നിന്ന് പി.ടി.എ.അംഗം ബാലകൃഷ്ണൻ ഏറ്റുവാങ്ങി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു