ധനസഹായം ലഭിച്ചത്
30 കോടി ജനങ്ങൾക്ക്

ന്യൂഡല്‍ഹി: ലോക്ക് ഡൗൺ ദിനങ്ങളിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്കായി കേന്ദ്ര ധനമന്ത്രി പ്രഖ്യപിച്ച സാമ്പത്തിക സഹായം രാജ്യത്തെ 30 കോടി ജനങ്ങൾക്ക് ബാങ്ക് അക്കാണ്ട് വഴി നൽകിയതായി കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.
ഏപ്രിൽ 10 വരെ 28,256 കോടി രൂപയുടെ സഹായം ജനങ്ങൾ കൈപറ്റി. ജൻധൻ അക്കൗണ്ടുകളും അക്കൗണ്ട് ഉടമകളുടെ മറ്റ് അക്കൗണ്ടുകളും ,മൊബൈല്‍ ഫോണ്‍ നമ്പറുകൾ, ആധാർ ( ജന്‍ധന്‍-ആധാര്‍-മൊബൈല്‍ (ജാം) ) എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു ഡിജിറ്റൽ പേയ്മെന്റ് പൈപ്പ്ലൈൻ നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഏ ഇ പി എസ്സ്, ഭീം ആധാർ പേ , റൂപേ ഡെബിറ്റ് കാർഡുകൾ, യൂ പി ഐ ,ബി ബി പി എസ്സ് എന്നീ ഡിജിറ്റൽ സംവിധാന മാണ് ക്രമീകരിച്ചത്.
കൊവിഡ് 19മായി ബന്ധപ്പെട്ട ലോക് ഡൗണിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കുന്നതിന് ധനമന്ത്രി ശ്രീമതി നിര്‍മലാ സീതാരാമന് മാർച് 26 നാണ് പാക്കേജ് പ്രഖ്യാപിച്ചിരുന്നത്.
ഡിജിറ്റൽ പേയ്മെന്റ് സംവിധാനം മുഖേനയാണ് ബാങ്ക് അക്കൗണ്ടുകളിൽ സഹായധനം നൽകിയത്.