
നൽകിയത് 400 ദശലക്ഷം ഡോളർ
വാഷിംഗ്ട്ടൺ: ചൈനയിലെ വുഹാനില്‍ നിന്നും ലോകരാജ്യങ്ങളിലേക്കുള്ള കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള (ഡബ്ല്യു.എച്ച്.ഒ) സഹായം നിര്‍ത്തി.
കൊറോണ രോഗത്തിന്റെ ഗുരുതരാവസ്ഥ സംഘടന മനസിലാക്കി പെരുമാറിയില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. മാത്രവുമല്ല രോഗ വിവരം മൂടിവെക്കുകയും പ്രശ്നം കൈകാര്യം ചെയ്യാത്തതിലും ലോകാരോഗ്യ സംഘടനയുടെ പങ്ക് വിലയിരുത്തുന്നതിനുള്ള പരിശോധന നടത്തുമെന്നും നിലവില്‍ നല്‍കിവരുന്ന സാമ്ബത്തിക സഹായങ്ങള്‍ നിര്‍ത്തി വയ്ക്കുന്നതായും ട്രംപ് വാര്‍ത്താ സമ്മേളനത്തിലാണ് അറിയിച്ചത്.
കൊവിഡ് 19 വൈറസ് കൂടുതല്‍ വ്യാപിക്കുന്നത് തടയാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് കഴിഞ്ഞില്ലെന്നും ട്രംപ് വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം സംഘടനയ്ക്ക് നല്‍കുന്നത് അമേരിക്കയാണ്.
കഴിഞ്ഞവര്‍ഷം 400 ദശലക്ഷം ഡോളറാണ് അമേരിക്ക നല്‍കിയത്. അമേരിക്ക നല്കിയ സാമ്പത്തിക സഹായം ശരിയായ രീതിയിലാണോ ഉപയോഗിച്ചതെന്ന് വിലയിരുത്തുമെന്നും സംഘടനയ്ക്ക് നല്കുന്ന പണം ഇനി എന്തുചെയ്യണം എന്ന കാര്യത്തില്‍ ആലോചിക്കുമെന്നും ട്രംപ് പറഞ്ഞു.